കോഴിക്കോട്: മമ്മുട്ടിയുടെ എക്കാലത്തേയും മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു. അലമാര, ആട് ഒരു ഭീകരജീവിയാണ്, ആന്‍മേരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങിളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന മിഥുന്‍ മാനുവലാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്‌നേഹം അവതരിപ്പിക്കുന്നു കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് മിഥുന്‍ ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വിജയ് ബാബു അവതരിപ്പിക്കുന്ന ചിത്രം സംവീധാനം ചെയ്യുന്നത് മിഥുന്‍ മാനുവലാണ്.

1990 മാര്‍ച്ചിലായിരുന്നു കുഞ്ഞച്ചന്റെ മാസ്സ് വരവ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രം മലയാളത്തില്‍ അതേ മാസ് മുഖത്തോടു കൂടി നില്‍ക്കുകയാണ്. രഞ്ജിന നായികയായ ചിത്രത്തില്‍ ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി മലയാള സിനിമയിലെ താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
പ്രിയരേ,
കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്.. ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്‌നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2.. :)