| Saturday, 6th May 2023, 5:17 pm

ആകാംഷയുണര്‍ത്തുന്ന പോസ്റ്ററുമായി കൊള്ള; രജിഷ വിജയനും പ്രിയ വാര്യരും പ്രധാന വേഷത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ സംവിധാനം നിര്‍വഹിച്ച കൊള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണെന്ന തോന്നല്‍ ഉളവാക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിര്‍മാതാവാണ്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. രവി മാത്യു പ്രൊഡക്ഷന്‍സും ചിത്രവുമായി സഹകരിക്കുന്നു.

ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്യാമറ രാജവേല്‍ മോഹനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവി മാത്യൂ, എഡിറ്റര്‍: അര്‍ജുന്‍ ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെബീര്‍ മലവട്ടത്ത്, കലാസംവിധാനം: രാഖില്‍, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്‌സ്, ടൈറ്റില്‍ ഡിസൈന്‍: പാലായി ഡിസൈന്‍സ്, ഡിസൈനര്‍: ജിസന്‍ പോള്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിങ്: കണ്ടന്റ് ഫാക്ടറി, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി. അയ്യപ്പന്‍ മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Content Highlight: kolla first look poster

Latest Stories

We use cookies to give you the best possible experience. Learn more