| Thursday, 2nd April 2026, 10:59 pm

നാണക്കേടില്‍ ഒന്നാം സ്ഥാനം ബെംഗളൂരുവിന്, രണ്ടാമത് ദല്‍ഹിയും കൊല്‍ക്കത്തയും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് വിക്കറ്റ് 226 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്.

ഇതോടെ ഒരു മോശം റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സ് വഴങ്ങിയ ടീമാകാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. ഈ ലിസ്റ്റില്‍ ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് കൊല്‍ക്കത്ത. ആ നാണക്കേടിന്റെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സ് വഴങ്ങിയ ടീം, എണ്ണം, വേദി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 14 – ചിന്നസ്വാമി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 13 – ഈഡന്‍ ഗാര്‍ഡന്‍സ്

ദല്‍ഹി ക്യാപിറ്റല്‍സ് – കോട്‌ല

അതേസമയം മത്സരത്തില്‍ ഹൈദരാബാദിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും കാഴ്ചവെച്ചത്. 21 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടിയാണ് താരം പുറത്തായത്. 219.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. കാര്‍തിക് ത്യാഗിക്കാണ് വിക്കറ്റ്.

അഭിഷേക് 21 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 228.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേകിന്റെ ബാറ്റിങ്. ടീമിന്റെ ടോപ് സ്‌കോറര്‍ ഹെന്റിച്ച് ക്ലാസനാണ്. 35 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്. ആറാമനായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി 24 പന്തില്‍ 39 റണ്‍സും നേടി.

അതേസമയം കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സിംബാബ്‌വേ സൂപ്പര്‍ പേസര്‍ ബ്ലസിങ് മുസാരബാനിയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാര്‍തിക് ത്യാഗി, അനുകുല്‍ റോയി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlight: Kolkata Night Riders In Unwanted Record List In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more