| Saturday, 2nd April 2016, 4:09 pm

തോല്‍വിയിലും ഊര്‍ജമായി കോഹ്‌ലിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യയുടെ തോല്‍വിയില്‍ നിരാശരായി നില്‍ക്കുന്ന ആരാധാകര്‍ക്ക് ഊര്‍ജമേകി വിരാട് കോഹ്‌ലിയുടെ ഉജ്വല ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

ചിലപ്പോള്‍ ജയിക്കും ചിലപ്പോള്‍ തോല്‍ക്കും. പക്ഷെ ചില ഓര്‍മ്മകള്‍ നമ്മെ മുന്നോട്ട് നയിക്കും. തെറ്റുകളില്‍നിന്ന് പാഠം പഠിച്ച് നമ്മള്‍ മുന്നോട്ട് നീങ്ങും. ഒരോ ദിനവും മെച്ചപ്പെടുത്തും. ഈ ടൂര്‍ണമെന്റില്‍ ഒരുമിച്ച് നിന്ന് ഉജ്വലമാക്കിയ സഹോദരങ്ങള്‍ക്ക് നന്ദി. ടൂര്‍ണമെന്റിലെ ഓരോ നിമിഷവും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച നിങ്ങളോരോരുത്തര്‍ക്കും നന്ദി. നിങ്ങളുടെ പ്രോത്സാഹനവും ആനന്ദവും രോമാഞ്ചമുളവാക്കുന്നതായിരുന്നു, കൂടുതല്‍ കരുത്തരായി ഞങ്ങള്‍ തിരിച്ചുവരും.

ഇന്ത്യന്‍ താരങ്ങളെല്ലാം തോളോട് തോള്‍ ചേര്‍ന്ന് കളിക്കളത്തില്‍ വിജയസൂത്രവാക്യം ചൊല്ലുന്ന ചിത്രവും ചേര്‍ത്താണ് കോഹ്‌ലി ഈ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more