വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് കാര്യവട്ടം വേദിയാകുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
പരിചയസമ്പന്നരായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമാണ്. മൂവരുമൊന്നിച്ച് കളത്തിലിറങ്ങിയതോടെ ഒരു ചരിത്ര നേട്ടവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിറവിയെടുത്തിരിക്കുകയാണ്.
Photo: Shebas/x.com
ഇന്ത്യയ്ക്കായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമായ മൂവര്‍ സംഘങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് മൂവരും റെക്കോഡ് നേട്ടം കൈവരിച്ചത്. സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ്-അനില്‍ കുംബ്ലെ ത്രയത്തെ മറികടന്നായിരുന്നു ഇവരുടെ നേട്ടം.
ടെസ്റ്റ്, ഏകദിനം, ടി-20 ഫോര്‍മാറ്റുകളിലായി 227-ാം മത്സരത്തിലാണ് മൂവരും ഇന്ത്യക്കായി ഒന്നിച്ചിറങ്ങുന്നത്. വിരാടും രോഹിത്തും ടെസ്റ്റ്, ടി-20 ഫോര്‍മാറ്റുകളില്‍ നിന്ന് പടിയിറങ്ങിയതിനാല്‍ മൂന്ന് താരങ്ങള്‍ക്കും ഏകദിനത്തില്‍ മാത്രമാണ് ഒന്നിച്ച് കളിക്കാന്‍ അവസരമുള്ളത്.
(താരങ്ങള്‍ – മത്സരം എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് – 293
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് – 227
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ – 227*
സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് – 226
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, മുഹമ്മദ് അസറുദ്ദീന്‍ – 224
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി – 223
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, എം.എസ്. ധോണി – 195
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ് – 195
വിരാട് കോഹ്ലി, എം.എസ്. ധോണി, സുരേഷ് റെയ്ന – 178
പരമ്പരയിലെ അടുത്ത മത്സരത്തിലും മൂവര്‍ക്കും ഒന്നിച്ച് കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ രണ്ടാം സ്ഥാനം പങ്കിടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ ത്രയത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് നിലയുറപ്പിക്കാനും അവസരമുണ്ട്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 48 റണ്‍സ് എന്ന നിലയിലാണ്. 16 പന്തില്‍ നിന്നും 15 റണ്‍സുമായി ജോണ്‍ കാംബെല്ലും 21 പന്തില്‍ 29 റണ്‍സുമായി ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് ക്രീസില്‍.
വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍
ജോണ്‍ കാംബെല്‍, ജസ്റ്റിന്‍ ഗ്രീവ്‌സ്, കെയ്‌സി കാര്‍ട്ടി, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആമിര്‍ ജാംഗു, ജുവല്‍ ആന്‍ഡ്രൂ, റോസ്റ്റണ്‍ ച്യെ്‌സ്, മാത്യു ഫോര്‍ഡെ, ഗുഡാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.
Content Highlight: Kohli, Rohit and Jadeja became India’s second-most frequent international trio, surpassing Ganguly, Dravid and Kumble.