| Monday, 15th May 2017, 12:42 pm

'ദാ ഇടിച്ചു.. ഇടിച്ചു.. ഹൂ.. ഇല്ല'; റണ്‍സിനായ് ഓടുന്നതിനിടെ കോഹ്‌ലിയും ഗെയ്‌ലും കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ലൂര്‍: ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരും ദല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള മത്സരത്തിലെ ബാംഗ്ലൂരിന്റെ വിജയശില്‍പികളായിരുന്നു വിരാട് കോഹ്ലിയും ക്രിസ്സ് ഗെയ്‌ലും. മത്സരത്തില്‍ കോഹ്ലി അന്‍പത്തി എട്ടും ഗെയ്ല്‍ നാല്‍പത്തി എട്ടും റണ്‍സെടുത്തിരുന്നു.


Also read ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ 


താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ടീം 161 റണ്‍സ് എടുത്തതും. മത്സരത്തില്‍ വിജയിച്ചതും ബാഗ്ലൂര്‍ ഇന്നിങ്‌സിന്റെ ഒന്‍പതാമത്തെ ഓവറില്‍ ക്രീസിലുണ്ടായിരുന്ന ഗെയ്‌ലും കോഹ്‌ലിയും റണ്‍സിനായി ഓടുമ്പോഴാണ് ചിരി പടര്‍ത്തിയ സംഭവമുണ്ടാകുന്നത്.

ആന്‍ഡേഴ്സണ്‍ തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ ബോള്‍ എറിഞ്ഞപ്പോള്‍ കോഹ്ലി ബോള്‍ ലെഗ്സൈഡിലേക്ക് കളിക്കുകയായിരുന്നു. ഡബിള്‍ ഓടിയ താരങ്ങള്‍ ആദ്യ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാമത്തെ റണ്ണിനായി ഓടുകയായിരുന്ന കോഹ് ലിയും ഗെയ്ലും കൂട്ടിയിടിക്കലിന്റെ തൊട്ടടുത്ത് വരെയെത്തി.


Dont miss രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല; എല്ലാം ദൈവം തീരുമാനിക്കും; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ക്ക് മുന്നിലെത്തിയ രജനിയുടെ വാക്കുകള്‍ 


തൊട്ടടുത്തെത്തിയ താരങ്ങളുടെ അവസരോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഇരുതാരങ്ങളും പര്‌സപരം ചിരിക്കുന്നതും വീഡിയോയില്‍ കാണം.

വീഡിയോ കാണാം

Latest Stories

We use cookies to give you the best possible experience. Learn more