ഇത് ആര്‍ക്കം സംഭവിക്കാവുന്ന കാര്യമാണ്. കോഹ്‌ലി പരിശീലനം നടത്തുന്ന സമയത്തും അത് കഴിഞ്ഞ് ഡ്രസിങ് റൂമില്‍ വന്നപ്പോഴും നാഷണല്‍ ഡെയ്‌ലിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് മുന്നിലെത്തി.
കോഹ്‌ലി ആ പത്രപ്രവര്‍ത്തകനോട് മോശമായി സംസാരിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. കോഹ്‌ലിയുടെ പ്രതിഷേധം കുറച്ച് സമയം നീണ്ടുനിന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ വളരെ ആകാംഷാ പൂര്‍വ്വമായിരുന്നു മറ്റ് ടീം അംഗങ്ങള്‍ ഈ കാഴ്ച കണ്ട് നിന്നത്.
എന്താണ് സംഭവിച്ചതെന്ന് പത്രപ്രവര്‍ത്തനും മനസിലായിരുന്നില്ല. പിന്നീട് തന്റെ ദേഷ്യം തണുത്തപ്പോള്‍ കോഹ്‌ലി തന്നെ കാര്യം വ്യക്തമാക്കി. നാഷണല്‍ ഡെയ്‌ലിയില്‍ അദ്ദേഹത്തെക്കുറിച്ചും കാമുകി അനുഷ്‌ക ശര്‍മ്മയെക്കുറിച്ചും വാര്‍ത്ത എഴുതിയിരുന്നു. ഈ മാധ്യമ പ്രവര്‍ത്തകനാണ് ആ വര്‍ത്ത നല്‍കിയതെന്ന് കരുതിയാണ് കോഹ്‌ലി ഇദ്ദേഹത്തോട് ചൂടായത്.
വാര്‍ത്ത മറ്റാരോ നല്‍കിയതാണെന്നും തനിക്ക് തെറ്റ് പറ്റിയെന്നും മനസിലായപ്പോള്‍ കോഹ്‌ലി മാധ്യമപ്രവര്‍ത്തകനോട് മാപ്പ് പറയുകയും ചെയ്തു. ശാന്തമായി പെരുമാറണമെന്നും അടുത്ത ഇന്ത്യന്‍ ക്യാപ്റ്റല്‍ എന്ന നിലയില്‍ മാന്യമായി പെരുമാറണമെന്നും കോഹ്‌ലിയെ ടീം മാനേജര്‍ രവി ശാസ്ത്രി ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.