| Wednesday, 16th December 2020, 11:26 am

കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുവള്ളി : കൊടുവള്ളി നഗരസഭയില്‍ 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു കാരാട്ട് ഫൈസലിന് പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നത്.

തുടക്കത്തില്‍ ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രദേശിക നേതൃത്വമായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ പ്രഖ്യാപിച്ചത്.

എന്നാല്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും പാര്‍ട്ടി പരസ്യമായി പിന്തുണയ്ക്കുന്നു എന്ന തരത്തില്‍ പ്രചരണം ആരംഭിച്ചതോടെ ജില്ലാ നേതൃത്വം ഇതിനെതിരെ രംഗത്തെത്തുകയും ഫൈസലിനോട് മത്സരരംഗത്ത് നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഐ.എന്‍.എല്‍ നേതാവ് ഒ. പി. റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more