| Sunday, 18th June 2017, 1:30 pm

കൊടുങ്ങല്ലൂരില്‍ പളളിയുടെ നിസ്‌കാര ഹാളില്‍ 'ജയ് ശ്രീറാം' എഴുതി മതസ്പര്‍ധക്ക് ശ്രമം: പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കിഴക്കേ നടയിലെ സലഫി സെന്ററിന്റെ നിസ്‌കാര ഹളിലെ മുഹ്‌റാബില്‍ ജയ് ശ്രീറാം എന്ന് എഴുതി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശി തിരുവോത്ത് അച്ചുകുട്ടി വൈദ്യര്‍ മകന്‍ രാജഗോപാല്‍ ആണ് അറസ്റ്റിലായത്.

മത സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വെളളിയാഴ്ച രാവിലെ 11നും നാലിനുമിടയ്ക്കായിരുന്നു സംഭവം. പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട ഒരാള്‍ വിവരം നല്‍കിയതനുസരിച്ചാണ് ഇയാളെ പിടികൂടിയത്. എടവിലങ്ങ് വത്സാലയത്തിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാളെ ഇവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.


Must Read: പുതുവൈപ്പില്‍ പൊലീസ് രാജിനെ വീണ്ടും തള്ളി എസ്. ശര്‍മ്മ: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സി.പി.ഐ.എമ്മിലും അമര്‍ഷം 


2001ല്‍ കൊയിലാണ്ടിയിലുള്ള മുജാഹിദ് നേതാവിന്റെ പ്രേരണ പ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച തനിക്ക് വാഗ്ദാനം ചെയ്ത വീടും ജോലിയും ലഭിക്കാത്തതിനാലാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി. 2004ല്‍ എറിയാട് പേബസാറില്‍ നിന്ന് മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്ത ഇയാളും ഭാര്യയും പിന്നീട് ഹിന്ദുമതം സ്വീകരിച്ചെങ്കിലും ജോലി ആവശ്യാര്‍ത്ഥം മുസ്‌ലിമായി ജീവിച്ചു വരികയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more