| Saturday, 7th November 2015, 2:12 pm

അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ കേരള ജനത ഉയര്‍ത്തെഴുന്നേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  ത്രിതല മുനിസിപ്പല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ വമ്പിച്ച വിജയമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ കേരള ജനത ഉയര്‍ത്തെഴുന്നേറ്റു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദം രാജി വെക്കണമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളെല്ലാം സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും കോടിയേരി പറഞ്ഞു.

ചിലയിടങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായത് ഗൗരവപൂര്‍വ്വം ശ്രദ്ധിക്കണം. തിരുവനന്തപുരത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം ബി.ജെ.പിക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു. അതേ സമയം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്ത് വാര്‍ഡുകളില്‍ മാത്രമാണ് സി.പി.ഐ.എമ്മിന് ഭൂരിപക്ഷം ഉണ്ടായിരുന്നത് ഇപ്പോഴത് 49 ആയി വര്‍ധിച്ചുവെന്നും കോടിയേരി പറഞ്ഞു.

ജില്ലാ പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായെന്ന് പറയുന്ന ജില്ലകളെല്ലാം ചെറുതാണ്. കൊച്ചി കോര്‍പറേഷനില്‍ മാത്രമാണ് യു.ഡി.എഫിന് മുന്‍കൈ. തൃശൂരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞ കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാനായില്ലെന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷന്‍ യു.ഡി.എഫിന് വേണ്ടി ഉണ്ടാക്കിയതാണ് അവിടെ പോലും എല്‍.ഡി.എഫ് യു.ഡി.എഫിന് ഒപ്പമെത്തി. ആര്‍.എസ്.പിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് പോലും യു.ഡി.എഫിന് തിരിച്ചടി നേരിടേണ്ടി വന്നെന്നും കോടിയേരി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more