| Tuesday, 6th June 2017, 11:54 am

ബി.ജെ.പിക്കാരേ നിങ്ങള്‍ സ്വപ്‌നം കണ്ടാല്‍ മാത്രം പോര; ചില വസ്തുതകളും മനസിലാക്കണം: കേരളത്തേയും ഗുജറാത്തിനേയും രാജസ്ഥാനേയും താരതമ്യം ചെയ്ത് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി ഭരണത്തില്‍ വരുമെന്ന് പറഞ്ഞിട്ടാണ് നരേന്ദ്രമോദിയും അമിതാഷായുമൊക്കെ കേരളത്തില്‍ നിന്ന് മടങ്ങാറെന്നും ഗുജറാത്തില്‍ 10 ശതമാനം വോട്ടുകിട്ടിയ ബി.ജെ.പി അധികാരത്തില്‍ വന്നത് പോലെ കേരളത്തില്‍ 15 ശതമാനം വോട്ട് ലഭിച്ച എന്‍. ഡി.എ നാളെ ഭരണം നേടുമെന്നാണ് മലര്‍പ്പൊടിക്കാരനെ പോലെ ഇക്കൂട്ടര്‍ സ്വപ്നം കാണുന്നതെന്നും കോടിയേരി പറയുന്നു.


Dont Miss ‘ഈ വീരുവിന്റെ ഒരു കാര്യം’; തറയില്‍ കിടന്നുറങ്ങുന്ന ഗാംഗുലിയും; സോഫയില്‍ ഉറങ്ങുന്ന വോണും; ചിത്രങ്ങള്‍ പുറത്ത് വിട്ട് സെവാഗ് 


സ്വപ്നത്തോടൊപ്പം ബി.ജെ.പി നേതൃത്വം ചില വസ്തുതകളും മനസിലാക്കാന്‍ തയ്യാറാവണം. അപ്പോള്‍ കേരളവും ബി.ജെ.പി ഭരണത്തിലേറിയ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാവുമെന്നും കോടിയേരി പറയുന്നു. ഇത് വ്യക്തമാക്കുന്ന കണക്കുകളും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്

– സാക്ഷരത
ഗുജറാത്ത് : 78%
രാജസ്ഥാന്‍ : 65%
കേരളം : 94%

– ആയുര്‍ദൈര്‍ഘ്യം
ഗുജറാത്ത് : 64 വയസ്
രാജസ്ഥാന്‍ : 62 വയസ്
കേരളം : 74 വയസ്

– ശിശുമരണ നിരക്ക്
ഗുജറാത്ത് : 1000/62 പേര്‍
രാജസ്ഥാന്‍ : 1000/74 പേര്‍
കേരളം : 1000/14 പേര്‍

– ദാരിദ്ര്യരേഖക്ക് കീഴെയുള്ളവര്‍
ഗുജറാത്ത് : 16%
രാജസ്ഥാന്‍ : 14%
കേരളം : 7%

– ശൗചാലയ ലഭ്യത
ഗുജറാത്ത് : 58%
രാജസ്ഥാന്‍ : 35%
കേരളം : 94%

– ആശുപത്രിയില്‍ ജനന നിരക്ക്
ഗുജറാത്ത് : 58%
രാജസ്ഥാന്‍ : 32%
കേരളം : 100%

– ശരാശരി വരുമാനം
ഗുജറാത്ത് : 3782 രൂപ
രാജസ്ഥാന്‍ : 3259 രൂപ
കേരളം : 5262 രൂപ

– ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യത
ഗുജറാത്ത് : 85%
രാജസ്ഥാന്‍ : 63.3%
കേരളം : 92.1%

– പ്രതിരോധ കുത്തിവെപ്പ്
ഗുജറാത്ത് : 1000ല്‍ 566
രാജസ്ഥാന്‍ : 1000ല്‍ 638
കേരളം : 1000ല്‍ 810

– മാനവവികസന സൂചിക
ഗുജറാത്ത് : 12 -ാം സ്ഥാനം
രാജസ്ഥാന്‍ : 17 -ാം സ്ഥാനം
കേരളം : 1-ാം സ്ഥാനം

ഈ നേട്ടങ്ങളെല്ലാം കേരളം കൈവരിച്ചതില്‍ സംഘപരിവാരത്തിന് ഒരു പങ്കുമില്ലെന്നും ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയതെന്നും കോടിയേരി പറയുന്നു. ഇനി ബി.ജെ.പിയെ ജയിപ്പിച്ച് കേരളത്തെ ഗുജറാത്തോ, രാജസ്ഥാനോ ആക്കണോ എന്ന ചോദ്യവും കോടിയേരി ഉന്നയിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more