| Friday, 3rd December 2021, 1:23 pm

കോടിയേരി വീണ്ടും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്.

ഒരു വര്‍ഷത്തിന് ശേഷമാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

2020 നവംബറിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു.

മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നലെ അനാരോഗ്യം കൂടി കണക്കിലെടുത്താണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്.

Latest Stories

We use cookies to give you the best possible experience. Learn more