| Tuesday, 10th June 2025, 5:26 pm

കൊടിനട-വഴിമുക്ക് റോഡ് വികസനം; ഭൂമിയുടെ നഷ്ടപരിഹാരത്തിന് 120 കോടി രൂപ അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കരമനകളിയിക്കാവിള ദേശീയപാതയില്‍ കൊടിനട മുതല്‍ വഴിമുക്ക് വരെയുള്ള ഭാഗത്തെ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നല്‍കാന്‍ 102.4 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. നേരത്തെ 97.6 കോടി രൂപ അനുവദിച്ചിരുന്നു.

കൊടിനട മുതല്‍ വഴിമുക്ക് വരെ ഒന്നര കിലോമീറ്റര്‍ റോഡിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര വിതരണത്തിനാണ് തുക വിനിയോഗിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് 160 കോടി രൂപയും, കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരത്തിനായി 40 കോടി രൂപയുമാണ് നിശ്ചയിച്ചിരുന്നത്.

ഇതിനാവശ്യമായ മുഴുവന്‍ തുകയും ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതി നിര്‍വഹണ ഏജന്‍സി. കൊടിനട മുതല്‍ വഴിമുക്ക് വരെ പാതാവികസനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി രൂപയുടെ പദ്ധതിയും കിഫ്ബി അംഗീകരിച്ചിട്ടുണ്ട്.

Content Highlight: Kodinada-Vazhimukku road development: Rs 120 crore allocated for land compensation

Latest Stories

We use cookies to give you the best possible experience. Learn more