| Monday, 2nd March 2020, 1:22 pm

കൊച്ചിയില്‍ മെട്രോ ട്രെയിന്‍ തകരാറിലായി ട്രാക്കില്‍ കിടക്കുന്നു; തൈക്കൂടത്ത് സര്‍വീസ് ഇല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി തൈക്കൂടത്ത് മെട്രോ ട്രെയിന്‍ തകരാറിലായി. തകരാറിലായ ട്രെയിന്‍ ട്രാക്കില്‍ കിടക്കുന്നതിനാല്‍ തൈക്കൂടം മെട്രോ സ്റ്റെഷന്‍ അടച്ചിട്ടു.

കൊച്ചി മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ തൈക്കൂടത്തിന് തൊട്ടുമുമ്പത്തെ സ്റ്റേഷനായ വൈറ്റില വരെ മാത്രമേ ട്രെയിന്‍ സര്‍വീസ് നടക്കുന്നുള്ളൂ.

തൈക്കൂടം വഴി സര്‍വ്വീസ് നടത്താനാവാത്ത സാഹചര്യമാണുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തകരാര്‍ പരിഹരിച്ച് എത്രയും വേഗം സര്‍വീസ് പൂര്‍ണമായും പുനസ്ഥാപിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more