തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് എസ്.എഫ്.ഐക്കെതിരെ ഇറക്കിയ വാര്‍ത്താക്കുറിപ്പ് അങ്ങേയറ്റം പരിഹാസ്യമെന്ന് സി.പി.ഐ.എം നേതാവ് കെ.എന്‍. ബാലഗോപാല്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ ബി.ജെ.പി അക്രമം മറച്ചുവെക്കാന്‍ അടക്കം മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ബാലഗോപാല്‍ പറഞ്ഞു.
‘കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് എസ്.എഫ്.ഐക്കെതിരെ ഇറക്കിയ പത്രക്കുറിപ്പ് അങ്ങേയറ്റം പരിഹാസ്യമാണ്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ ബി.ജെ.പി നടത്തിയ അക്രമം മറച്ചുവയ്ക്കാനും സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനും മാധ്യമശ്രദ്ധ തിരിച്ചു വിടേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു,’ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ആര്‍.എസ്.എസിന്റെ നാവ് വാടകയ്‌ക്കെടുത്ത് എസ്.എഫ്.ഐയുടെ മേല്‍ മുഖ്യമന്ത്രി കുതിര കയറേണ്ട,’ എന്നും ബാലഗോപാല്‍ പറഞ്ഞു.
സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തെ നടുറോഡില്‍ ഔദ്യോഗിക വാഹനത്തില്‍നിന്ന് പിടിച്ചിറക്കി അപമാനിച്ച്, ഇനി നടന്നുപൊയ്‌ക്കോളാന്‍ യുവമോര്‍ച്ചക്കാര്‍ കല്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഒരു വീര്യവും കണ്ടിരുന്നില്ല. നാടിന്റെ ക്രമസമാധാന പാലനം ബിജെപിക്കാര്‍ ഏറ്റെടുക്കുന്നത് ജനം ചര്‍ച്ച ചെയ്യാതിരിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെമേല്‍ കുതിരകയറി മാധ്യമ ശ്രദ്ധ തിരിച്ചുവിടാനുള്ള കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നിലവാരത്തിലുള്ള കുതന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നതെന്നും ബാലഗോപാല്‍ ആരോപിച്ചു.
‘മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ടും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമവും മന്ത്രിമാരുടെ ആഡംബര യാത്രകളും സ്‌പോണ്‍സേഡ് ജീവിതവും ധൂര്‍ത്തും അഴിമതിയും ഭരണ പരാജയവും മൂലം ജനം സര്‍ക്കാരിനെ കൊണ്ട് പൊറുതി മുട്ടിക്കഴിഞ്ഞിരിക്കുന്നു.
അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. അഴിമതിയും ഭരണപരാജയവും ചര്‍ച്ച ചെയ്യാതിരിക്കാന്‍ കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളെ അഴിച്ചുവിട്ട് മുഖ്യമന്ത്രി കേരളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്,’ അദ്ദേഹം കുറിച്ചു.
മന്ത്രിസഭയിലെ സ്വന്തം സഹപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ വ്യക്തി ബി.ജെ.പിയെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതായത് ആര്‍.എസ്.എസിനെതിരെ സ്വന്തം മന്ത്രി പറഞ്ഞാല്‍ പോലും സതീശന്‍ അത് അനുവദിക്കില്ല. യഥാര്‍ത്ഥത്തില്‍ മൂന്ന് എം.എല്‍.എമാരെ കൊണ്ട് ആര്‍.എസ്.എസ് കേരളം ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാല രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് ഇക്കാര്യം മനസ്സിലാകുമെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: KN Balagopal Criticize VD Satheesan on Press Release Against SFI