| Saturday, 3rd October 2026, 5:15 pm

പാകിസ്ഥാന്‍ ടീമിന് പരിചയസമ്പത്ത് കുറവാണ്; ഏഷ്യന്‍ ഗെയിംസ് പരാജയത്തെക്കുറിച്ച് കമ്രാന്‍ അക്മല്‍

ശ്രീരാഗ് പാറക്കല്‍

ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിന് പിന്നാലെ പാകിസ്ഥാന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം കമ്രാന്‍ അക്മല്‍. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം എപ്പോഴും കടുത്ത സമ്മര്‍ദമുള്ളതായിരിക്കുമെന്നും എന്നാല്‍ ഇത്തരം മത്സരങ്ങള്‍ ഇന്ത്യ സ്ഥിരമായി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്നും മുന്‍ പാക് താരം പറഞ്ഞു. മറുവശത്ത് പാകിസ്ഥാന്‍ ടീമിന് പരിചയസമ്പത്ത് കുറവാണെന്നും പുതിയ താരങ്ങളെയാണ് അവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ-പാകിസ്ഥാന്‍ മത്സരം എപ്പോഴും കടുത്ത സമ്മര്‍ദമുള്ളതായിരിക്കും. എന്നാല്‍ ഇത്തരം മത്സരങ്ങള്‍ ഇന്ത്യ സ്ഥിരമായി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നുണ്ട്. താരങ്ങളുടെ ഫോം, ടീം കോമ്പിനേഷന്‍, ബൗളിങ്, ബാറ്റിങ്, ക്യാപ്റ്റന്‍സി തുടങ്ങിയ എല്ലാ മേഖലകളും ഇപ്പോള്‍ ഇന്ത്യക്ക് അനുകൂലമാണ്.

മറുവശത്ത്, പാകിസ്ഥാന്‍ ടീമിന് പരിചയസമ്പത്ത് കുറവാണ്. പുതിയ താരങ്ങളെയാണ് അവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ ഇതുവരെ ഒരു മത്സരം മാത്രമാണ് കളിച്ചത്. അതും പൂര്‍ണമായ മത്സരമായിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും 13 ഓവറായി ചുരുക്കിയ മത്സരമായിരുന്നു. കുറഞ്ഞത് ഇന്ത്യന്‍ ടീം പൂര്‍ണമായ 20 ഓവര്‍ മത്സരങ്ങളെങ്കിലും കളിച്ചിട്ടുണ്ട്,’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

2026 ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ജപ്പാനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ 19 റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് മാത്രം നേടി ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു പാകിസ്ഥാന്‍. ഇതോടെ വനിതാ വിഭാഗത്തിന് പുറമെ പുരുഷ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയിരുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്.

അര്‍ധ സെഞ്ച്വറികള്‍ നേടിയ അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 211 എന്ന മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ പാക് ബൗളര്‍മാരെ കടന്നാക്രമിച്ച് 28 പന്തില്‍ 61 റണ്‍സ് അടിച്ചുകൂട്ടി. തിലക് 22 പന്തില്‍ 51 റണ്‍സ് നേടിയാണ് മികവ് പുലര്‍ത്തിയത്.

ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാര്‍. രണ്ടു വിക്കറ്റ് വീതമാണ് ഈ മൂവര്‍സംഘം എറിഞ്ഞു വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിപതറുകയായിരുന്നു. ഹസന്‍ നവാസാണ് പാകിസ്ഥാനിലെ ഉയര്‍ന്ന സ്‌കോറെര്‍. 51 പന്തില്‍ 96 റണ്‍സോടെ അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

Content Highlight: Kmran Akmal Talking About India VS Pakistan Asian Games Final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more