ന്യൂദൽഹി: മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രീം കോടതി.
അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
എതിർ സ്ഥാനാർഥിയായ എം.വി.നികേഷ് കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2016 ലെ തെരഞ്ഞെടുപ്പിൽ മത സ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നടക്കമുള്ള കേസിൽ കെ.എൻ ഷാജിയെ ആറുവർഷത്തേക്കായിരുന്നു ഹൈക്കോടതി അയോഗ്യനാക്കിയത്.
ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ ഷാജി സുപ്രീം കോടതിയെ സമീപിക്കുകയും കോടതി വിധി സ്റ്റേ ചെയ്തിരുന്നു.
ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് എം.വി നികേഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് ഇപ്പോൾ കോടതി തള്ളിയിരിക്കുന്നത്.
ജസ്റ്റിസ് വി. നാഗരത്ന അധ്യക്ഷനായ രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.
Content Highlight: KM Shaji is not disqualified from contesting elections; Supreme Court quashes High Court verdict