| Monday, 5th March 2018, 5:12 pm

'ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചവരെ അറിയാം'; എല്‍.ഡി.എഫിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും കെ.എം മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ്.എം അധ്യക്ഷന്‍ കെ.എം മാണി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് അറിയാമെന്നും കേസ് കോടതിയിലായതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മാണി വ്യക്തമാക്കി. എല്‍.ഡി.എഫിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മാണി പറഞ്ഞു.

“കോണ്‍ഗ്രസിനോടുള്ള സഹോദരസ്‌നേഹമാണ്. അവര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല.”

അതേസമയം ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് വീണ്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് മൂന്നാം തവണയാണ് മാണിക്കനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്.

ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് മാണി കൈക്കൂലി വാങ്ങിയതായി കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more