| Monday, 27th January 2014, 2:41 pm

ജാതി ഉന്‍മൂലനത്തിന് എന്തുപറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

“”നാളിതുവരെയുള്ള സമൂഹങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്.”” ഇങ്ങനെയാണ് മാര്‍ക്‌സ് ചരിത്രത്തെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വ്യാഖ്യാനിക്കുന്നത്. ഇന്ത്യാ ചരിത്രത്തിന്റെ സവിശേഷവും സാര്‍വ്വത്രികവുമായ പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍, നാളിതുവരെയുള്ള ഇന്ത്യാ ചരിത്രം ജാതിവിരുദ്ധ, ജാതി നശീകരണ വര്‍ഗ സമരത്തിന്റെ ചരിത്രമാണെന്ന് വായിക്കേണ്ടിയിരിക്കുന്നു. ജാതി നശീകരണ വര്‍ഗ സമരം ഉല്‍പാദന ബന്ധങ്ങളുടെ വിമോചനവുമാണ്. അത് ദേശീയ വിമോചന സമരമാണ്.


എസ്സേയ്‌സ്/കെ.കെ.എസ്. ദാസ്


1

പ്രകൃതിയോട് കീഴടങ്ങുകയും പ്രകൃതിയോട് ഏറ്റുമുട്ടുകയും പ്രകൃതിയെ മാറ്റിത്തീര്‍ക്കുകയും ചെയ്ത് വികസിക്കുന്ന മാനവ സമൂഹം സൃഷ്ടിക്കുന്ന ചരിത്രം ചരിത്രപരമായ ഭൗതികവാദ വിശകലനത്തില്‍ വായിക്കണം.

ഇന്ത്യന്‍ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക ഘടനയില്‍ ജാതിബോധം ഒരു സവിശേഷതയാണ്. ചാതുര്‍വര്‍ണ്യ ഘടനയിലെ ഉത്പാദന ഘടന തൊട്ട് ഇന്നോളം വര്‍ണ-ജാതി വ്യവസ്ഥ അതിജീവിച്ചിട്ടുണ്ട്.

നിശ്ചലമായ ഒന്നല്ല ജാതി വ്യവസ്ഥ. നീണ്ട ചരിത്ര ഘട്ടങ്ങളില്‍ ജാതി വ്യവസ്ഥ നിരവധി പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പരിഷ്‌കരണപരമായ ഭാഗങ്ങളുടെ വഴക്കമുള്ള ഈ വ്യവസ്ഥയ്ക്കുള്ളില്‍ വഴക്കമില്ലായ്മയുടെ ഘടകങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തുല്യത നിഷേധിക്കുന്ന ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യുക എന്നതാണ് ഇന്ത്യന്‍ വിപ്ലവത്തിന്റെ രാഷ്ട്രീയ കടമകളില്‍ ഒന്ന്.

“”നാളിതുവരെയുള്ള സമൂഹങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്.”” ഇങ്ങനെയാണ് മാര്‍ക്‌സ് ചരിത്രത്തെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വ്യാഖ്യാനിക്കുന്നത്. ഇന്ത്യാ ചരിത്രത്തിന്റെ സവിശേഷവും സാര്‍വ്വത്രികവുമായ പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍, നാളിതുവരെയുള്ള ഇന്ത്യാ ചരിത്രം ജാതിവിരുദ്ധ, ജാതി നശീകരണ വര്‍ഗ സമരത്തിന്റെ ചരിത്രമാണെന്ന് വായിക്കേണ്ടിയിരിക്കുന്നു. ജാതി നശീകരണ വര്‍ഗ സമരം ഉല്‍പാദന ബന്ധങ്ങളുടെ വിമോചനവുമാണ്. അത് ദേശീയ വിമോചന സമരമാണ്.

ദളിത് വിമോചന സമരവും ദളിത് വിമോചന ദൗത്യവും പൂര്‍ത്തീകരിക്കപ്പെടണം. ദളിത് മര്‍ദ്ദിത ജനതയുടെയും മര്‍ദ്ദിത ദേശീയതകളുടെയും വിമോചനം പൂര്‍ത്തീകരിക്കാത്ത ദേശീയ വിമോചനം ജാതിബദ്ധ ഉത്പാദന ബന്ധങ്ങളുടെ ആധിപത്യത്തെ പുരുത്പാദിപ്പിക്കുന്നു.

ദളിത് വിമോചന സമരവും ദളിത് വിമോചന ദൗത്യവും പൂര്‍ത്തീകരിക്കപ്പെടണം. ദളിത് മര്‍ദ്ദിത ജനതയുടെയും മര്‍ദ്ദിത ദേശീയതകളുടെയും വിമോചനം പൂര്‍ത്തീകരിക്കാത്ത ദേശീയ വിമോചനം ജാതിബദ്ധ ഉത്പാദന ബന്ധങ്ങളുടെ ആധിപത്യത്തെ പുരുത്പാദിപ്പിക്കുന്നു.

സമ്പദ്ഘടനയുടെ ഉല്‍പന്നമായ ഉപരിഘടനയുടെ ഭാഗം മാത്രമാണ് ജാതി വ്യവസ്ഥ എന്ന കേവല സാമ്പത്തിക മാത്രവാദം ജാതിവ്യവസ്ഥയെ തിരിച്ചറിയാന്‍ കൂട്ടാക്കുന്നില്ല. അത് ഇപ്പോഴും നിലനില്‍ക്കുന്ന ചില മാര്‍ക്‌സിസ്റ്റ് വിശകലനമാണ്.

ജാതി വ്യവസ്ഥയെന്നത് ഉപരിഘടനയോട് ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്നും വിപ്ലവാനന്തരം ഉപരിഘടനയില്‍ വരുന്ന മാറ്റത്തിനനുസൃതമായി അത് മാറ്റപ്പെടുമെന്നുമാണ് ഈ വിശകലനം വാദിക്കുന്നത്.

അതൊരു യാന്ത്രിക സമീപനമാണെന്നുള്ള വാദം കേരളത്തിലെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകളുടെ ഇടയില്‍ തന്നെ 60കള്‍ക്ക് ശേഷം ശക്തമായി ഉയര്‍ന്നുവരികയും വിപുലമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി ജാതിവ്യവസ്ഥ സാമ്പത്തിക അടിത്തറയോട് ബന്ധപ്പെട്ടും അതിന്റെ സാംസ്‌കാരിക ഉല്‍പ്പന്നമായ ഉപരിഘടനയോട് ബന്ധപ്പെട്ടും നില്‍ക്കുന്ന ഒരു വലിയ സ്ഥാപനവല്‍ക്കരണമാണ് എന്ന്  പൊതുവെ മാര്‍ക്‌സിസ്റ്റ് ലോകം ഇന്ന് അംഗീകരിക്കുന്നുണ്ട്.

ജാതി മേധാവിത്ത സാമ്പത്തിക ശക്തികളുടെ മര്‍ദ്ദനവും പീഡനവും അവകാശ നിഷേധവും ജാതി-അയിത്ത അടിത്തട്ട് സമൂഹങ്ങള്‍ക്ക് എന്നതാണ് ജാതി വ്യവസ്ഥയുടെ ഘടന. വിഭജിതവും ശ്രേണിബദ്ധവും ജാതി ആധിപത്യത്തിലധിഷഠിതവുമാണിത്. ശ്രേണീ ബദ്ധമായി ജാതി വ്യവസ്ഥ നിലനില്‍ക്കുന്നു എന്ന് ഡോ. അംബേദ്കര്‍ വ്യക്തമാക്കി.

ആദിമ ജാതി വ്യവസ്ഥ കേവലം തൊഴില്‍ വിഭജനമാണെന്ന കാഴ്ച്ചപ്പാടില്‍ നിന്നും ഭിന്നമായി അത് തൊഴില്‍ വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണ് എന്നും നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്.

മതം, ആചാരാനുഷ്ഠാനം, വിശ്വാസം, സാഹിത്യം തുടങ്ങിയ സാംസ്‌കാരിക ഘടകങ്ങളായും ജാതി വ്യവസ്ഥ നിലനില്‍ക്കുകയോ പരിഷ്‌കരണവിധേയമായി കാലാകാലങ്ങളില്‍ പിന്തുടരുകയോ ചെയ്യുന്നു.

ഓരോ ജാതി സമൂഹവും ജനനം, മരണം, വിവാഹം, ദായക്രമം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക നിയമങ്ങളും ആചാരക്രമങ്ങളും പിന്തുടര്‍ന്ന് പോരുന്നു. ആയതിനാല്‍ ഇവയെല്ലാം കൂടിച്ചേരുന്നതും വികസിക്കപ്പെടുന്നതുമായ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക സ്ഥാപനവല്‍കരണമാണ് ജാതി വ്യവസ്ഥ. എന്നാല്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ ജാതിവ്യവസ്ഥയെ പിരിഷ്‌ക്കരിക്കുകയും ഫ്യൂഡല്‍ ജാതി മേധാവിത്വ ഘടനയ്ക്ക് ആഘാതമേല്‍പ്പിക്കുകയും ചെയ്തു.
അടുത്തപേജില്‍ തുടരുന്നു


ജാതി കേവലം സാമൂഹ്യ ബഹിഷ്‌കരണത്തിന്റെ പ്രശ്‌നമല്ല, അത് രാഷ്ട്രീയ അധികാരത്തിന്റെ പ്രശ്‌നമാണ് എന്നാണ് ഡോ. അംബേദ്ക്കര്‍ പറഞ്ഞത്. അതൊരു രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക പ്രശ്‌നമാണ്. അംബേദ്ക്കര്‍ നേതൃത്വം നല്‍കിയ ജാതിവിരുദ്ധവും ജാതി നശീകരണാത്മകവുമായ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനം ശ്രീബുദ്ധനെ കേന്ദ്ര സ്ഥാനത്ത് സ്ഥാപിച്ചു.


2

ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ അംബേദ്ക്കര്‍ പ്രസ്ഥാനം നേതൃത്വം നല്‍കിയ ജാതി വിരുദ്ധവും ജാതി നശീകരണോന്മുഖവുമായ മുന്നേറ്റത്തിന്റെ പ്രത്യാഘാതമെന്ന നിലയില്‍ ഫ്യൂഡല്‍ കൊളോണിയല്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് നേതൃത്വവും വിശിഷ്യ മഹാത്മാ ഗാന്ധിയും ജാതിക്കുള്ളിലെ അയിത്തം ഇല്ലാതാക്കി ജാതി വ്യവസ്ഥയെ പരിഷ്‌കരിച്ചു; ഒപ്പം ഉത്പാദന ബന്ധങ്ങളെ സംരക്ഷിക്കുകയും ചെയ്തു.

അവരുടെ അഭിപ്രായത്തില്‍ ജാതി സനാതനമാണ്, അതുകൊണ്ട് അയിത്തമില്ലാതാക്കിക്കൊണ്ട് ജാതിയെ പരിഷ്‌കരിച്ചാല്‍ മാത്രം മതി. ഇങ്ങനെ ജാതി പരിഷ്‌കരണ സമരങ്ങളിലൂടെ അവര്‍ മുന്നോട്ടുപോവുകയും ചെതിട്ടുണ്ട്.

ജാതി കേവലം സാമൂഹ്യ ബഹിഷ്‌കരണത്തിന്റെ പ്രശ്‌നമല്ല, അത് രാഷ്ട്രീയ അധികാരത്തിന്റെ പ്രശ്‌നമാണ് എന്നാണ് ഡോ. അംബേദ്ക്കര്‍ പറഞ്ഞത്. അതൊരു രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക പ്രശ്‌നമാണ്. അംബേദ്ക്കര്‍ നേതൃത്വം നല്‍കിയ ജാതിവിരുദ്ധവും ജാതി നശീകരണാത്മകവുമായ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനം ശ്രീബുദ്ധനെ കേന്ദ്ര സ്ഥാനത്ത് സ്ഥാപിച്ചു.

ഒരു ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ ദേശീയവും സാര്‍വ്വദേശീയവുമായ പ്രത്യയശാസ്ത്ര അടിത്തറയും ഒരു ബുദ്ധിസ്റ്റ് സാമൂഹ്യപ്രയോഗവും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അംബേദ്ക്കര്‍ പ്രസ്ഥാനം അവരോധിച്ചു.

പൗരോഹിത്യത്തിനും ഹിന്ദുത്വവാദത്തിനും നേരെ പ്രതിരോധ ശക്തിയായി അത് നിലകൊണ്ടു. അങ്ങനെ ദേശീയ പ്രസ്ഥാനത്തില്‍ ബുദ്ധനെ കേന്ദ്ര സ്ഥാനത്ത് സ്ഥാപിച്ചുകൊണ്ടാണ് ഒരു നവോത്ഥാന ജനാധിപത്യ പ്രസ്ഥാനമായി അംബേദ്ക്കര്‍ പ്രസ്ഥാനം മുന്നോട്ട് വന്നത്.

ജാതിയുന്മൂലനത്തിന് വേണ്ടിയും വ്യവസ്ഥയ്‌ക്കെതിരായും രാഷ്ട്രീയമായും സംഘടിതമായും ബി.സി. 6-ാം നൂറ്റാണ്ടില്‍ ബുദ്ധന്‍ പോരാടിയിട്ടുണ്ട്. ജാതിരഹിതമായ തുല്യതയുടെ സാമൂഹ്യവ്യവസ്ഥയെ മാതൃകാപരമായി അദ്ദേഹം സ്ഥാപിച്ചു.

ജാതിയുന്മൂലനത്തിന് വേണ്ടിയും വ്യവസ്ഥയ്‌ക്കെതിരായും രാഷ്ട്രീയമായും സംഘടിതമായും ബി.സി. 6-ാം നൂറ്റാണ്ടില്‍ ബുദ്ധന്‍ പോരാടിയിട്ടുണ്ട്. ജാതിരഹിതമായ തുല്യതയുടെ സാമൂഹ്യവ്യവസ്ഥയെ മാതൃകാപരമായി അദ്ദേഹം സ്ഥാപിച്ചു.

ശൂദ്രസമൂഹത്തിനും അയിത്ത ജാതി സമൂഹത്തിനും ജാതികിരീടം ത്യജിച്ചു വന്ന ക്ഷത്രിയര്‍ക്കും തുല്യതയുണ്ടവിടെ. ബ്രാഹ്മണാധിപത്യത്തിന്റെ എല്ലാ മഹത്വങ്ങളെയും അത് നിഷേധിക്കുക മാത്രമല്ല ദാര്‍ശനികമായി ചോദ്യം ചെയ്യുകയും ചെയ്തു. ബ്രാഹ്മണ്യത്വത്തിനെതിരെ ബുദ്ധപ്രസ്ഥാനത്തെ, വിവേകാനന്ദന്റെ വാക്കുകളില്‍, “”ജന്മനാട്ടില്‍ നിന്നും പുറത്താക്കാന്‍”” ഗുപ്തന്‍മാരുടെ കാലഘട്ടത്തിലെ ഹിന്ദുതത്വ പ്രതിവിപ്ലവത്തിന് കഴിഞ്ഞു. ബുദ്ധ പ്രസ്ഥാനം ഇന്ത്യയിലെ ആദ്യത്തെ ജാതി നശീകരണത്തിന്റെയും സാമൂഹ്യ തുല്യതയുടെയും ഒരു ദേശീയ പ്രസ്ഥാനമാണ്.

ബുദ്ധന്മാരുടെ കാലഘട്ടത്തില്‍ മൗര്യ വംശത്തിന്റെ അധികാര ആധിപത്യം ഇവിടെയുള്ളതുകൊണ്ട് ബുദ്ധിസത്തിനെതിരായിട്ടുള്ള സമരം ശക്തമായി നടന്നു എന്നു പറയുമ്പോള്‍ ജാതി മേധാവിത്വത്തിനുവേണ്ടിയിട്ടുള്ള സാമ്പത്തിക രാഷ്ട്രീയ അധികാര ക്രമത്തെ ബലപ്പെടുത്തിക്കൊണ്ടാണ് ഈ രാഷ്ട്രീയ സമരങ്ങളത്രയും നടന്നിട്ടുള്ളത്  എന്നത് സുനിശ്ചിതമാണ്.

ചാതുര്‍വര്‍ണ്യത്തിന് പുരുഷസൂക്ത പരിവേഷം നല്‍കിയ ഋഗ്വേദവും, ഭഗവത് ഗീഥയും, ശൂദ്രന് അക്ഷരം നിഷേധിച്ച മനുസ്മൃതിയും, ജഗത് മിഥ്യ, ബ്രഹ്മമാണ് സത്യം എന്നു വാദിച്ച ആദി ശങ്കരനും നടത്തിയ പ്രതിവിപ്ലവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂട പ്രത്യയശാസ്ത്രം. അവ അന്നും ഇന്നും മുഴുവന്‍ സമൂഹത്തിന്റെയും ബോധത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

ഭഗവത്ഗീഥയും മനുസ്മൃതിയും ആധിപത്യം ചെലുത്തിയ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അഥവാ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ ആധിപത്യത്തിന്റെ സാമ്പത്തിക ബന്ധങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താന്‍ ആക്രമണകാരികളായ ഇസ്ലാം ഭരണാധികാരികള്‍ക്കോ ഇന്ത്യയെക്കാളുയര്‍ന്ന നാഗരികതയുമായി കടന്നുവന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ കൊളോണിയല്‍ ആധിപത്യ ശക്തികള്‍ക്കോ കഴിഞ്ഞില്ല.

ഇസ്ലാമിക ഭരണാധികാരികള്‍ മത പരിവര്‍ത്തനത്തിലൂടെ ഇസ്ലാം സമൂഹത്തെയും കൊളോണിയല്‍ പിന്തുണയില്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനവും ഇന്ത്യയില്‍ പുരോഗമിച്ചു.
അടുത്തപേജില്‍ തുടരുന്നു


 ചാതുര്‍വര്‍ണ്യത്തിന് പുരുഷസൂക്ത പരിവേഷം നല്‍കിയ ഋഗ്വേദവും, ഭഗവത് ഗീഥയും, ശൂദ്രന് അക്ഷരം നിഷേധിച്ച മനുസ്മൃതിയും, ജഗത് മിഥ്യ, ബ്രഹ്മമാണ് സത്യം എന്നു വാദിച്ച ആദി ശങ്കരനും നടത്തിയ പ്രതിവിപ്ലവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂട പ്രത്യയശാസ്ത്രം. അവ അന്നും ഇന്നും മുഴുവന്‍ സമൂഹത്തിന്റെയും ബോധത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.


അതിന്റെ പ്രത്യാഘാതമായി ക്രൈസ്തവ സമൂഹത്തില്‍ ദളിത് ക്രൈസ്തവ വിഭാഗവും ഇസ്ലാം സമൂഹത്തില്‍ ജാതി വിവേചനത്തോടെ ഇന്നും ദളിത് ഇസ്ലാം വിഭാഗവും നിലനില്‍ക്കുകയും  ചെയ്യുന്നു. അതേസമയം ഈ മതങ്ങള്‍ ഹിന്ദുമതത്തിലേതു പോലെ ജാതിയോ ജാതി വിവേചനമോ തങ്ങള്‍ക്കിടയില്‍ ഇല്ലാ എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇവരെല്ലാം തന്നെ ജാതി വ്യവസ്ഥയുടെ സമ്പദ്ഘടനയെയും സംസ്‌കാരത്തെയും തകര്‍ക്കാതെ സംരക്ഷിക്കുകയായിരുന്നു.

കൊളോണിയല്‍ ആധിപത്യ ഘടനയിലെ മുതലാളിത്ത ഉത്പാദന വികാസവും റെയില്‍വേയും കമ്പിത്തപാലും സൃഷ്ടിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ആവിര്‍ഭാവവും വികാസവും ഇന്ത്യയുടെ പരമ്പരാഗത ജാതിവ്യവസ്ഥയെ തകര്‍ത്തു എന്ന് കാറല്‍മാര്‍ക്‌സ് നിര്‍വ്വചിക്കുകയുണ്ടായെങ്കിലും ഇന്ത്യാ ചരിത്രം അങ്ങനെ വികസിച്ചില്ല.

3

ഈ ചരിത്ര ഘട്ടത്തിലാണ് കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളുടെ ആവിര്‍ഭാവവും വികാസവും ദേശീയചരിത്രത്തില്‍ പുത്തനദ്ധ്യായങ്ങള്‍ സൃഷ്ടിച്ചത്. അതിന്റെ ശക്തികള്‍ തൊഴിലാളിവര്‍ഗം ആയിരുന്നില്ല; മര്‍ദ്ദിത ജാതി സമൂഹങ്ങളിലെ താഴ്ന്ന വര്‍ഗ്ഗങ്ങള്‍ ആയിരുന്നു.

ബുദ്ധ പ്രസ്ഥാനം ഇന്ത്യയിലെ ആദ്യത്തെ ജാതി നശീകരണത്തിന്റെയും സാമൂഹ്യ തുല്യതയുടെയും ഒരു ദേശീയ പ്രസ്ഥാനമാണ്.

ജാതി-ജന്മി-നാടുവാഴിത്ത മേധാവിത്വം ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ജാതി തിരിച്ച് വെവ്വേറെ ശിക്ഷകല്‍പ്പിച്ചിരുന്ന നാടാണ് കേരളം. അതിനാലായിരിക്കണം ദൈവത്തിന്റെ നാടെന്ന് കേരളം വിളിക്കപ്പെടുന്നത്.

1893ല്‍ ജോയിന്റ് കമ്മീഷണര്‍മാര്‍ക്ക്  കൊച്ചി രാജാവ് രാജ്യത്തെ നീതി ന്യായ ഭരണത്തെ സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് അതിനും തെളിവു തരുന്നു.

“”നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ ഈ വണ്ണമാകുന്നു; അപരാധങ്ങള്‍ ഉണ്ടായി വന്നാല്‍ ശൂദ്രനില്‍ താഴെ ചണ്ഡാളന്‍ വരെ, വൈദികരില്‍ ആറുപേരെ അപരാധമുണ്ടായിരിക്കുന്ന വ്യവസ്ഥകള്‍ കേട്ട് വിസ്തരിച്ച് ജാതിയില്‍ നിന്നും ത്യജിക്കേണ്ടവരെ ത്യജിച്ചും ശേഷമുള്ള ആളുകളെ ജാതി ധര്‍മം പോലെ നടത്തുകയും ശൂദ്രനില്‍ താഴെ ആളുകളെ അപരാധം വന്നാല്‍ തീര്‍ത്തുകളയുകയും ചെയ്യണം.””

ഒരോ ജാതികള്‍ക്കും ഒരേ കുറ്റത്തിന് എങ്ങനെയൊക്കെയാണ് ശിക്ഷ വിധിക്കുന്നതെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ഒരു കുറ്റത്തിന് വധശിക്ഷയാണ് നല്‍കേണ്ടതെങ്കില്‍, എറോന്‍, മാപ്പിള, പുലയന്‍ ഈ വക ആളുകളെ ദേശമര്യാദപോലെ വാളുകൊണ്ട് വെട്ടിക്കൊല്ലുകയും കഴുവിലിടുകയും ചെയ്തിരുന്നു.

കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ചുപറയാന്‍ ഒരെളുപ്പവഴി, “”കേരളം ഒരു ഭ്രാന്താലയമാണ്”” എന്ന വാക്യം പരിശോധിച്ചാല്‍ മതി. മദ്രാസില്‍ വെച്ചാണ് വിവേകാനന്ദന്‍ ഇത് പറഞ്ഞത്. ഇവിടെ വന്നിട്ടല്ല. ഈ ഭ്രാന്താലയത്തെ മാറ്റിത്തീര്‍ക്കാന്‍ അദ്ദേഹം എന്തുചെയ്തു എന്നു ചേദിക്കുമ്പോഴാണ് നമ്മുടെ മുന്നില്‍ ചിത്രം വ്യക്തമായി തെളിയുന്നത്.

8-ാം നൂറ്റാണ്ടിനു ശേഷം കേരളത്തിലുണ്ടായ ബ്രാഹ്മണാധിനിവേശവും കേരളത്തിന്റെ സാമ്പത്തിക രാഷ്ട്രീയ ഘടനയില്‍ അവര്‍ സൃഷ്ടിച്ച ആധിപത്യവുമാണ് ജാതിരഹിത കേരളത്തില്‍ ജാതിബദ്ധ സമ്പദ്ഘടന സൃഷ്ടിച്ചത്.

കേരളത്തിന്റെ സമ്പദ്ഘടന പരിശോധിക്കുകയാണെങ്കില്‍ 8-ാം നൂറ്റാണ്ടുവരെ ഇവിടെ ജാതിവ്യവസ്ഥ നിലനിന്നിരുന്നില്ല എന്നു കാണാം. “”കേരളം 20-ാം നൂറ്റാണ്ടുവരെ”” എന്ന പുസ്തകത്തില്‍ അത് പ്രതിപാദിക്കുന്നുണ്ട്.

8-ാം നൂറ്റാണ്ടിനു ശേഷമുണ്ടായ ആര്യ അധിനിവേശമാണ് കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ഘടനയില്‍ ജാതിവ്യവസ്ഥയെ കൊണ്ടുവന്നത്. സാമ്പത്തിക ഘടനയില്‍ ആര്യ-ബ്രാഹ്മണ ശക്തികള്‍ നേടിയെടുത്ത സ്വാധീനമാണ് ജാതി വ്യവസ്ഥയുടെ അടിസ്ഥാനം എന്ന് നാം സവിശേഷമായും മനസിലാക്കണം.

ജാതിരഹിത കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ ക്ഷേത്രം, ബ്രഹ്മസ്വം, ദേവസ്വം, കോവിലകം തുടങ്ങിയുള്ള ഭൂവുടമാവ്യവസ്ഥയിലൂടെ ഈ ആര്യാധിനിവേശ ശക്തികള്‍ക്ക് ആധിപത്യം സ്താപിച്ചു. അതിനെ തുടര്‍ന്ന് ജാതിവ്യവസ്ഥ സൃഷ്ടിക്കപ്പെടുകയായിരുന്നു.

അതിനൊരു തുടര്‍ച്ചയായ ചരിത്രം ഉണ്ട്. ഈ വ്യവസ്ഥയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആദ്യത്തെ പോരാട്ടം അയ്യങ്കാളിയുടെതായിരുന്നു. അത് ഒരിക്കലുമൊരു ജാതി പ്രശ്‌നമായിരുന്നില്ല. കേരളത്തിന്റെ ഈ സാമ്പത്തിക രാഷ്ട്രീയ ഘടനയ്‌ക്കെതിരെ പോരാടിയ അയ്യങ്കാളി പ്രസ്ഥാനം വിപ്ലവകരമായ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ തുടര്‍ച്ചയും തുടക്കവുമായിരുന്നു.
അടുത്തപേജില്‍ തുടരുന്നു


ശ്രീനാരായണ ഗുരു ആദിശങ്കരന്റെ ചില തത്വങ്ങളെ നിഷേധിച്ചിട്ടുണ്ട്. ആദിശങ്കരന്‍ ഇന്ത്യയുടെ ഐക്യത്തിന്റെ കേന്ദ്രമെന്നാണ് ഭരണകൂടം പറയുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ കേന്ദ്രമായ ഭരണകൂടത്തെയും ഭരണകൂട സ്ഥാപനമായ ആദിശങ്കരനെയും നിഷേധിച്ചുകൊണ്ടാണ് വലിയ ജാതിനശീകരണ സമരങ്ങള്‍ക്ക് നാരായണഗുരു നേതൃത്വം നല്‍കിയത്.


1898ല്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ആരംഭിച്ച സമരം, മാറുമറയ്ക്കല്‍ സമരം, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം, വിപണന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം, കോടതി പ്രവേശനത്തിനും നീതി ന്യായ അവകാശത്തിനുവേണ്ടിയുള്ള  പോരാട്ടം എന്നിങ്ങനെ വികസിച്ചു.

അങ്ങനെ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കാനും പൊതുവഴി, പൊതു സ്‌കൂള്‍, പൊതു വിപണി, പൊതു കിണര്‍, തുടങ്ങി സ്വകാര്യ വ്യവസ്ഥയ്ക്കുള്ളില്‍ പൊതുവായ സ്വത്തവകാശവും സ്ഥാപനങ്ങളും സൃഷ്ടിച്ചുകൊണ്ട് മുഴുവന്‍ ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങളെ അയ്യങ്കാളി പ്രസ്ഥാനം ഉയര്‍ത്തി. അത് ജാതി വ്യവസ്ഥയുടെ അടിത്തറയെ ഇളക്കി. ഭൂവുടമസ്ഥതയിലേയ്ക്ക് മര്‍ദ്ദിത ജാതി സമൂഹങ്ങളെ മാറ്റി.

അതുകൊണ്ട്, അയ്യങ്കാളി പ്രസ്ഥാനം വെറുമൊരു നവോത്ഥാന സമരം മാത്രമല്ല, മറിച്ച് വിപ്ലവകരമായ രാഷ്ട്രീയ മുന്നേറ്റവും അതിന്റെ തുടര്‍ച്ചയുമാണ്. ജാതിബദ്ധ സമ്പദ്ഘടനയെ തകര്‍ക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനമായി  കാര്‍ഷിക അടിയാള ഉല്‍പാദന ശക്തികള്‍ക്ക് അക്കാലത്ത് വര്‍ഗ വികാസം നേടുവാന്‍ സാധ്യമായിരുന്നില്ല.

ഇതൊക്കെയുണ്ടെങ്കില്‍ തന്നെ ഈ കാര്‍ഷിക ഉല്‍പാദന ഘടനയിലെ അടിയാള സമൂഹം എന്ന നിലയ്ക്ക് ആ ചരിത്ര ഘട്ടത്തില്‍ അതെത്ര വിപ്ലവകരമായി പോരാടിയാലും വ്യവസ്ഥയെ തകര്‍ക്കാന്‍ പറ്റുന്ന ഒരു രാഷ്ട്രീയ ശക്തിയായി, വിശ്വസിക്കാന്‍ പറ്റുന്ന ഒരു ഒറ്റ ശക്തിയായി അവര്‍ വികസിച്ചിരുന്നില്ല.

കല്ലുമാലയ്‌ക്കെതിരെയും മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും രക്തം ചിന്തേണ്ടിവന്ന ഒരു നാടാണ് കേരളം എന്നത് ഒരിക്കലും കേരള ജനതയ്ക്ക് അഭിമാനകരമല്ല.

കേരളത്തിന്റെ ജാതിവ്യവസ്ഥയുടെ തീവ്രതയാണ് അത് തുറന്നു കാട്ടുന്നത്. 1915ന് ശേഷമാണ് കേരളത്തിലെ സാധാരണ ജനങ്ങളും, ബഹുഭൂരിപക്ഷം ജനങ്ങളും അരയ്ക്കു മുകളിലേയ്ക്ക് നഗ്നത മറക്കുന്നത്.

1888 ല്‍ ശ്രീനാരായണ ഗുരു അരുവിക്കരയില്‍ ശിവപ്രതിഷ്ഠ നടത്തി ഹൈന്ദവ ആചാര നിയമങ്ങളെ ലംഘിച്ചു. സാമൂഹ്യ വിപ്ലവത്തിന്റെ മറ്റൊരു ചുവടുവെയ്പ്പായിരുന്നു അത്. “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനമാകണം”” എന്ന ഈ സാമൂഹ്യ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം ജാതി വ്യവസ്ഥയ്‌ക്കെതിരായ സാഹോദര്യ മുന്നേറ്റത്തിന്റെ   ദര്‍ശനമായിരുന്നു.

എസ്.എന്‍.ഡി.പി. പ്രസ്ഥാനം അതിന്റെ സംഘടിത രൂപവും ആയിരുന്നു. ബ്രഹ്മം മാത്രമാണ് സത്യം, ലോകം മിഥ്യയാണ് എന്ന ആദിശങ്കരന്റെ വാദം വിദ്യ നിഷേധിക്കുന്ന മനുവിന്റെ നിയമങ്ങളെ പിന്തുണക്കുന്നു.

ഈ പരമാത്മ സത്യങ്ങളെ നിഷേധിക്കുന്ന വ്യവസ്ഥയ്‌ക്കെതിരെ ജാതിമതഘടന അലംഘനീയമായ നിയമവും വികസനവുമായി ശങ്കരന്‍ നിലനിര്‍ത്തുമ്പോള്‍ ദര്‍ശനം കൊണ്ടും പ്രയോഗം കൊണ്ടും ശ്രീനാരായണന്‍ വ്യവസ്ഥയെ ലംഘിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ ജാതിവിരുദ്ധ സമരം ജാതി നശീകരണ സമരമായി മാറുന്നു.

ശ്രീനാരായണ ഗുരു ആദിശങ്കരന്റെ ചില തത്വങ്ങളെ നിഷേധിച്ചിട്ടുണ്ട്. ആദിശങ്കരന്‍ ഇന്ത്യയുടെ ഐക്യത്തിന്റെ കേന്ദ്രമെന്നാണ് ഭരണകൂടം പറയുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ കേന്ദ്രമായ ഭരണകൂടത്തെയും ഭരണകൂട സ്ഥാപനമായ ആദിശങ്കരനെയും നിഷേധിച്ചുകൊണ്ടാണ് വലിയ ജാതിനശീകരണ സമരങ്ങള്‍ക്ക് നാരായണഗുരു നേതൃത്വം നല്‍കിയത്.

അപ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയവ്യവസ്ഥയുടെ കാതലായ ആദിശങ്കരനെ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് മാത്രമേ ശ്രീനാരായണന് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ കേന്ദ്ര സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരാന്‍ കഴിയുമായിരുന്നുള്ളു.

ജ്ഞാനമുണ്ടെങ്കില്‍ മാത്രമെ പരബ്രഹ്മത്തെ അറിയാന്‍ പറ്റു എന്നാണ് പറയപ്പെടുന്നത്. ഈ ജ്ഞാനം തടയപ്പെട്ടിരിക്കുകയാണ്. ഈ തടയപ്പെട്ട അവസ്ഥയെ ശ്രീനാരായണന്‍ പൂര്‍ണമായും നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അങ്ങനെ ശ്രീനാരായണന്‍ ഇന്ത്യയിലെ നവോത്ഥാനത്തിന്റെ വലിയ മുന്നേറ്റത്തിലേയ്ക്ക് ഉയര്‍ന്നു വന്നു. എന്നാല്‍ അത് ജാതിഘടനയ്ക്കകത്തെ ഒരു പരിഷ്‌കരണമായി പരിണമിക്കുകയും, ജാതിഘടനയെ തകര്‍ക്കുന്ന ഒരു മുന്നേറ്റമായി വികസിക്കാതിരിക്കുകയും ചെയ്തു എന്നതാണ് അതിന്റെ പരിമിതി.

1836ല്‍ സമത്വ സ്വരൂപണ സംഘം രൂപീകരിക്കന്‍ നേതൃത്വം നല്‍കിയ വൈകുണ്ഠ സ്വാമിയും ആധിപത്യങ്ങളെ പ്രതിരോധിച്ച് സാഹോദര്യം ഉപദേശിച്ച ശ്രീനാരായണഗുരുവും ചാര്‍വാകന്റെ ഘടനയുടെ പൊതു മൂല്യ വ്യവസ്ഥയെ സൃഷ്ടിച്ച അയ്യങ്കാളിയും ജാതി വിരുദ്ധമായ ദേശീയ സമൂഹത്തിന്റെ മാത്രമല്ല വിശ്വമാനവികതയുടെ മൂല്യശക്തികള്‍ കൂടിയാണ്.
അടുത്തപേജില്‍ തുടരുന്നു


19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകവും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു. 20-ാം നൂറ്റാണ്ട് ജനാധിപത്യ ഉദ്ദേശ്യങ്ങളുടേതായിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ട് പുത്തന്‍ കോളോണിയല്‍ വിരുദ്ധ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കുമോ എന്നതാണ് ജാതി നശീകരണം ദേശീയ ഉള്ളടക്കമായുള്ള ജനാധിപത്യ വിപ്ലവത്തിന്റെ ഭാവി ചരിത്രം.


ചട്ടമ്പിസ്വാമികള്‍ ഹിന്ദു സാമൂഹ്യഘടനയ്ക്കുള്ളില്‍ ജാതിഘടന പരിഷ്‌കരിക്കപ്പെടണം എന്ന വീക്ഷണത്തില്‍ ഊന്നി. പണ്ഡിറ്റ് കറുപ്പനും, വാര്യ സമുദായ പരിഷ്‌കര്‍ണി സഭയും ഹിന്ദു സമൂഹവും പിന്നണി സമൂഹങ്ങളും തമ്മില്‍ ഒരു പാലം പണിതുയര്‍ത്തുന്ന സാമൂഹ്യ പ്രയോഗമായിരുന്നു.

കൊച്ചി പുലയര്‍ സമുദായത്തെ സംഘടിതരാക്കാന്‍ കെ.പി. മധുവിന് പിന്തുണ നല്‍കിയ പണ്ഡിറ്റ് കറുപ്പന്റെ സേവനങ്ങളും നവോത്ഥാന ചരിത്രത്തില്‍ വായിക്കപ്പെടണം. കൊച്ചി പുലയര്‍ മഹാസഭയ്ക്കും പുരോഗമന സമര പ്രസ്ഥാനമായി മുന്നേറാന്‍ കഴിഞ്ഞില്ല. ഗാന്ധിയുടെ ഹരിജനവാദത്തെ ആശ്രയിച്ച പരിണാമമായിരുന്നു അതിന്റെ അന്ത്യം.

വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ജാതിവിരുദ്ധ സമരത്തില്‍ സവിശേഷ ചരിത്രം സൃഷ്ടിച്ചു.””ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന്”” എന്ന സങ്കല്‍പനത്തില്‍ പന്തിഭോജനത്തോടെ 1917ല്‍ ആരംഭിച്ച സഹോദരപ്രസ്ഥാനത്തിന് ബഹുജന പ്രസ്ഥാനമായി മുന്നേറാന്‍ കഴിഞ്ഞില്ല.

ലിബറല്‍ താല്‍പര്യങ്ങളില്‍ അത് പരിമിതപ്പെട്ടു. മതപ്രസ്ഥാനമായും ജാതിഭേതങ്ങള്‍ക്കെതിരായ സാമൂഹ്യ സമരമായും പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ചട്ടക്കൂടിനകത്ത് പൊയ്കയില്‍ അപ്പച്ചന്‍ നടത്തിയ ശ്രമങ്ങളും മര്‍ദ്ദിത ജന സമൂഹങ്ങളുടെ പരിഷ്‌കരണ സമരങ്ങളില്‍ സവിശേഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു.

പിയാടിയര്‍ ചേരമ മഹാസഭ തുടങ്ങിയ ജാതി മത സംഘടനകള്‍, ആ ജാതി സമൂഹത്തിനകത്തെ ആഭ്യന്തര പരിഷ്‌കരണത്തില്‍ മാത്രം കേന്ദ്രീകരിച്ചു. എന്നാല്‍ ഹൈന്ദവവാദ ബഹിഷ്‌കരണത്തിലോ രാഷ്ട്രീയ പ്രസ്ഥാനത്തിലോ ഈ ജാതി സംഘടനകള്‍ക്ക് ഒന്നും തന്നെ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. ആധുനിക പരിപാലന സംഘം മാത്രം വ്യതിരക്തമായ ചരിത്രമായി.

ഒരു ജാതി മറ്റൊരു ജാതിക്കുമേല്‍ നടത്തുന്ന ഭരണം ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനുമേല്‍ നടത്തുന്ന അതേ ഭരണം തന്നെയാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രശ്‌നത്തിലേയ്ക്ക് അതിനെ പരിമിതപ്പെടുത്തിയാല്‍ ഭൂരിപക്ഷത്തെ നയിക്കാന്‍ ന്യൂനപക്ഷത്തിന് എന്തവകാശമാണുള്ളത്?

19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകവും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു. 20-ാം നൂറ്റാണ്ട് ജനാധിപത്യ ഉദ്ദേശ്യങ്ങളുടേതായിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ട് പുത്തന്‍ കോളോണിയല്‍ വിരുദ്ധ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കുമോ എന്നതാണ് ജാതി നശീകരണം ദേശീയ ഉള്ളടക്കമായുള്ള ജനാധിപത്യ വിപ്ലവത്തിന്റെ ഭാവി ചരിത്രം.

സാധുജന പരിപാലന സംഘം നേതാക്കള്‍ തന്നെയാണ് 1930 ഡിസംബര്‍ 8ന് കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാനും നേതൃത്വം നല്‍കിയത്. ജന്‍മിത്വം ജാതിബദ്ധ ഭൂപ്രഭുത്വ മേധാവിത്വമായിരുന്നു. കര്‍ഷക തൊഴിലാളികള്‍ മര്‍ദ്ദിത ജാതി അടിയാള കാര്‍ഷിക വര്‍ഗങ്ങളും.

വര്‍ഗ വൈരുദ്ധ്യങ്ങള്‍ സംഘര്‍ഷപ്പെടുമ്പോള്‍ ജാതി വൈരുദ്ധ്യത്തെ സവിശേഷമായി ഉപയോഗിച്ചില്ല. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പാളിച്ചകള്‍ രാഷ്ട്രീയമായ ചര്‍ച്ച അര്‍ഹിക്കുന്നു. കാര്‍ഷിക പ്രസ്ഥാനങ്ങളുടെ ഈ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, കാര്‍ഷിക പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ ഘടനയുടെ മാറ്റത്തിന് വലിയ ഒരു മുന്നേറ്റമായിയിരുന്നു എന്നു കാണുമ്പോള്‍ തന്നെ ഈ ഉല്‍പാദനബന്ധങ്ങളില്‍ വര്‍ഗസമരം സംഘര്‍ഷപ്പെട്ടപ്പോള്‍ ആ വര്‍ഗ ശക്തികള്‍ക്കകത്തുതന്നെ നിലനില്‍ക്കുന്ന ജാതി മേധാവിത്വ ശക്തികളും മര്‍ദ്ദിത ജാതികളും തമ്മിലുള്ള സംഘര്‍ഷത്തെ ശാസ്ത്രീയമായി വികസിപ്പിക്കുകയും ഗുണപരമായി സാമൂഹ്യമാറ്റത്തിന്റെ ഘടകങ്ങളാക്കി മാറ്റിത്തീര്‍ക്കാ   നും  കഴിഞ്ഞില്ല എന്നു കാണാം. അത്തരത്തില്‍ ഒരു പ്രത്യയശാസ്ത്രം ഉയര്‍ന്നുവന്നില്ല.

കേരളത്തിലെ കാര്‍ഷിക പ്രസ്ഥാനങ്ങളുടെ മുന്നേറ്റം കേരളത്തിന്റെ രാഷ്ട്രീയാധികാര ഘടനയില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് മുന്‍തൂക്കമുള്ള ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. കാര്‍ഷിക പരിഷ്‌കരണം ആ മാറ്റത്തിന്റെ സൃഷ്ടിയാണ്.

പാട്ടക്കുടിയാന്‍മാര്‍ക്ക് കാര്‍ഷിക ഭൂമിയുടെ അവകാശം നല്‍കുകയും കുടികിടപ്പുകാര്‍ക്ക് കുടിയിറക്ക് നിരോധന നിയമത്തിന്റെ ആനുകൂല്യം ഉറപ്പാക്കുകയും ചെയ്ത കാര്‍ഷിക പരിഷ്‌കരണം ഫ്യൂഡല്‍ ജാതിമേധാവിത്വത്തിന് ആഘാതമേല്‍പ്പിച്ചു.

ഭൂവുടമസ്ഥതയില്‍ മധ്യമ ജാതികള്‍ക്കും മധ്യമ വര്‍ഗങ്ങള്‍ക്കും അവകാശം ഉറപ്പാക്കപ്പെട്ടു. ഭൂവ്യവസ്ഥയെ അത് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ അടിയാളവര്‍ഗങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. ഭൂരഹിത ജനവിഭാഗങ്ങളായി അവര്‍ മാറ്റപ്പെട്ടു.

അവര്‍ മുഖ്യമായും തെരുവില്‍ താമസിക്കുന്ന വര്‍ഗങ്ങളായി നിലനില്‍ക്കുന്ന അവസ്ഥ ഇന്നും നിലനില്‍ക്കുന്നു. അവരുടെ പാര്‍പ്പിട  ഭൂമിക്കുള്ള അവകാശവും പാര്‍പ്പിട പ്രശ്‌നവും വിദ്യാഭ്യാസ അവകാശവും കാര്‍ഷിക പ്രസ്ഥാനത്തിന്റെ സവിശേഷ പ്രശ്‌നമായി നിലനില്‍ക്കുന്നു.

അടുത്തപേജില്‍ തുടരുന്നു


പുലയ-പറയ-കുറുവ-ചേരമ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ പിതൃദായക്രമവും നായര്‍ സമുദായം മരുമക്കത്തായവും പിന്തുടര്‍ന്നു. മരുമക്കത്തായ ക്രമത്തില്‍ സര്‍വ്വാധികാരങ്ങളും സ്വത്തിന്റെ ഉടമയ്ക്കായിരിക്കും.  സാമൂഹ്യബഹിഷ്‌കരണത്തിന്റെ ഭാഗമായി മരുമക്കത്തായം അവസാനിപ്പിക്കുക എന്ന നിലപാട് പുരോഗമന ജനാധിപത്യ ശക്തികളും എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും സ്വീകരിച്ചു. നായര്‍ ആക്ട് ബഹുഭാര്യത്വവും അവസാനിപ്പിച്ചു.


അത് പരിഹരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനം ജാതിവിരുദ്ധ ഉള്ളടക്കത്തില്‍ കെട്ടിപ്പെടുക്കാന്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്കോ അംബേദ്ക്കറിസ്റ്റുകള്‍ക്കോ കേരളത്തില്‍ കഴിഞ്ഞില്ല.

പുലയ-പറയ-കുറുവ-ചേരമ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ പിതൃദായക്രമവും നായര്‍ സമുദായം മരുമക്കത്തായവും പിന്തുടര്‍ന്നു. മരുമക്കത്തായ ക്രമത്തില്‍ സര്‍വ്വാധികാരങ്ങളും സ്വത്തിന്റെ ഉടമയ്ക്കായിരിക്കും.

സാമൂഹ്യബഹിഷ്‌കരണത്തിന്റെ ഭാഗമായി മരുമക്കത്തായം അവസാനിപ്പിക്കുക എന്ന നിലപാട് പുരോഗമന ജനാധിപത്യ ശക്തികളും എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും സ്വീകരിച്ചു. നായര്‍ ആക്ട് ബഹുഭാര്യത്വവും അവസാനിപ്പിച്ചു.

ഒപ്പം കൂട്ടുകുടുംബ വ്യവസ്ഥയും നിര്‍ത്തലാക്കി. ഇത് നിര്‍ത്തലാക്കിയത് ജനകീയ പ്രക്ഷോഭത്തിലൂടെയാണ്. അത് ജാതിഘടനയെ തന്നെ മാറ്റിത്തീര്‍ക്കുന്ന സമരമായി വികസിച്ചു വരികയും ചെയ്തിരുന്നു.

നായര്‍ സമുദായ ആക്ട് പ്രകാരം തന്നെ കൊച്ചിയിലും മരുമക്കത്തായം അവസാനിച്ചു. പിതാവിന്റെ സ്വത്തിന് മക്കള്‍ അധികാരികളായി മാറി, അവകാശികളായി മാറി. 1933ലെ മദ്രാസ് നമ്പൂതിരി നിയമം മലബാറിലെ നമ്പൂതിരി സമുദായത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യേ ഇല്ലം വക സ്വത്തിന് എല്ലാവര്‍ക്കും അവകാശം ഉറപ്പാക്കി.

മൂത്തയാള്‍ക്ക് ഒഴികെ എല്ലാവര്‍ക്കും സ്വസമുദായത്തില്‍ നിന്നും വിവാഹം കഴിക്കാമെന്നു വന്നു. അവരുടെ സന്താനങ്ങള്‍ക്കും സ്വത്തിന് അവകാശം ഉണ്ടെന്നു വന്നു. കേരളസമൂഹത്തെ ഉടച്ചുവാര്‍ത്ത നിയമമായിരുന്നു ഇത്.

ജാതിമേധാവിത്വ ശക്തികള്‍ സമഗ്രാധിപത്യ ശക്തികളാണ്. സാമ്പത്തികാധിപത്യ ശക്തികള്‍ ജാതി മേധാവിത്വ ശക്തികളും. സമ്പദ്ഘടനയുടെ ജാതിബദ്ധ ഉള്ളടക്കം സാംസ്‌കാരിക ഘടനയില്‍ പ്രതി പ്രവര്‍ത്തിക്കുന്നു.

സാഹിത്യമെന്നത് വര്‍ഗ സാഹിത്യം മാത്രമല്ല ജാതി സാഹിത്യം മാത്രവുമല്ല. നാടുവാഴിത്വ സാഹിത്യത്തിലും മുതലാളിത്ത സാഹിത്യത്തിലും ജാതിതാല്‍പര്യം നിലനില്‍ക്കുന്നുണ്ട്.

വര്‍ഗസമരത്തിന്റെ പ്രത്യയശാസ്ത്ര എഴുത്തധികാരത്തില്‍ ജാതിവിരുദ്ധ-ജാതിമേധാവിത്വനശീകരണ വര്‍ഗസമരത്തിന്റെ താല്‍പര്യത്തെയും ജാതിബദ്ധ സംസ്‌കാരത്തിന്റെ അധീശാധിപത്യ വര്‍ഗ താല്‍പര്യത്തെയും അതിന്റെ എല്ലാ രൂപത്തിലും ബോധപൂര്‍വ്വം പ്രതിരോധിക്കണം.

അതിന് തൊഴിലാളിവര്‍ഗ സാഹിത്യം എന്ന കാഴ്ച്ചപ്പാട് മാത്രം പോര, ബഹുചര്‍ച്ച ഉള്‍പ്പടെയുള്ള ജാതി നശീകരണ വര്‍ഗസമര സാഹിത്യം ആവിഷ്‌കരിക്കുകയും ചെയ്യണം.

ഒരു ജാതി മറ്റൊരു ജാതിക്കുമേല്‍ നടത്തുന്ന ഭരണം ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനുമേല്‍ നടത്തുന്ന അതേ ഭരണം തന്നെയാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ പ്രശ്‌നത്തിലേയ്ക്ക് അതിനെ പരിമിതപ്പെടുത്തിയാല്‍ ഭൂരിപക്ഷത്തെ നയിക്കാന്‍ ന്യൂനപക്ഷത്തിന് എന്തവകാശമാണുള്ളത്?

ഒരു ജാതിക്ക് മറ്റൊരു ജാതിക്കുമേല്‍ ആധിപത്യത്തിന് അവകാശമില്ല. അതു പോലെ തന്നെ ന്യൂനപക്ഷത്തെ ഭൂരിപക്ഷം ഭരിക്കുക എന്നുള്ളതോ ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴ്‌പ്പെടുക എന്നുള്ളതോ ജനാധിപത്യമല്ല.

ജനാധിപത്യ സംസ്‌കാരവുമല്ല. ഓരോ വിഭാഗത്തിനും സ്വയം നിര്‍ണയ അവകാശം അംഗീകരിക്കുകയും ഓരോ സംസ്‌കാരത്തിന്റെയും സ്വതന്ത്രമായ അസ്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുക.

സ്വയം നിര്‍ണയ അവകാശമാണത്. സ്വയം നിര്‍ണയ സംസ്‌കാരത്തില്‍ പ്രതിബദ്ധമല്ലാത്ത ദളിത് സാഹിത്യമില്ല. ദളിത് വിമോചന സാഹിത്യത്തിന് മാത്രമേ ജാതിനശീകരണ സാഹിത്യമായി വികസിക്കാനും നിലനില്‍ക്കാനും കഴിയൂ.

ചങ്ങമ്പുഴയുടെ വാഴക്കുല ജാതിവിരുദ്ധ വര്‍ഗ സമരത്തിന്റെ രാഷ്ട്രീയം അഥവാ ജാതിവിരുദ്ധ ജാതി ബഹിഷ്‌കരണ സമരത്തിന്റെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നുണ്ട്. ഫ്യൂഡല്‍ കാവ്യ പാരമ്പര്യത്തിന്റെ വിച്ഛേദനമായിരുന്നു അത്.

കടപ്പാട്: പോരാളി വിദ്യാര്‍ത്ഥി മാസിക

We use cookies to give you the best possible experience. Learn more