| Wednesday, 27th March 2019, 9:47 pm

കൊടുങ്കാറ്റായി റസലും റാണയും; കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് 219 റണ്‍സിന്റെ വിജയ ലക്ഷ്യം - വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 219 റണ്‍സ് വിജയ ലക്ഷ്യം. റോബിന്‍ ഉത്തപ്പയുടെയും നിതീഷ് റാണയുടെയും ആന്ദ്രേ റസലിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കൊല്‍ക്കത്ത പടുത്തുയര്‍ത്തിയത്.

9 പന്തില്‍ 24 റണ്‍സെടുത്ത സുനില്‍ നരെയ്നാണ് കൊല്‍ക്കത്തയ്ക്ക് മികച്ചം തുടക്കം സമ്മാനിച്ചത്. തുടര്‍ന്ന് ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ 34 പന്തില്‍ 63 റണ്‍സെടുത്ത നിതീഷ് റാണയും 50 പന്തില്‍ 67 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും അവസാനമെത്തി അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പടെ 17 പന്തില്‍ 48 റണ്‍സെടുത്ത ആന്ദ്രേ റസലും ചേര്‍ന്നാണ് കൊല്‍ക്കത്തയ്ക്കായി റണ്‍ വാരിക്കൂട്ടിയത്.

മൂന്നാം ഓവറിലാണ് കൊല്‍ക്കത്തയ്ക്ക് ലിനിന്റെ ആദ്യ വിക്കറ്റ് നഷ്യമായത്. ഷമിയുടെ ബൗണ്ടറിക്കപ്പുറം കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു അത്. അടുത്ത ഓവറില്‍ തന്നെ നരെയനും മടങ്ങേണ്ടി വന്നു. 24 റണ്‍സ് നേടിയ നരെനയ്ന്‍ പുറത്താവുമ്പോള്‍ മൂന്ന് സിക്സും ഒരു ഫോറും സ്വന്തമാക്കിയിരുന്നു.

കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

We use cookies to give you the best possible experience. Learn more