| Wednesday, 13th May 2020, 5:56 pm

മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ഉസ്മാന്‍; 'സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസിയും ഖത്തര്‍ ഇന്‍കാസ് സംഘടനയുടെ നേതാവുമായ കെ.കെ ഉസ്മാന്‍. സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെയുള്ള ട്രോളുകള്‍ വ്യാപകമായതോടെയാണ് ഉസ്മാന്‍ പരാതി നല്‍കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡുമായി ബന്ധപ്പെട്ട് ഉസ്മാനെയടക്കം വിളിക്കുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം ഉസ്മാനെതിരെയുള്ള ട്രോളുകള്‍ വ്യാപകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതി.

ഖത്തറില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തില്‍ ഉസ്മാന്‍ നാട്ടിലെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം ഗര്‍ഭിണിയായ മകളും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more