| Saturday, 7th November 2015, 3:08 pm

ട്വിന്റി 20ക്ക് ജയം: കിഴക്കമ്പലം, കമ്പനി ഭരണത്തിന്‍ കീഴില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഗാര്‍മെന്റ്‌സ് കമ്പനിയായ കിറ്റെക്‌സിന്റെ കീഴിലുള്ള ട്വിന്റി20 ക്ലബ്ബ് നേടി. 12 സീറ്റില്‍ ട്വന്റി 20 വിജയം നേടിയപ്പോള്‍ നാലു സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിനു ജയിക്കാനായത്. ഇതോടെ കിഴക്കമ്പലം, കമ്പനി ഭരണത്തിന്‍ കീഴിലായി.

യു.ഡി.എഫിന്റെ കുത്തകയായിരുന്ന പഞ്ചായത്തിലാണ് മുന്നണിക്ക് ഇത്തരത്തിലൊരു ക്ഷീണം സംഭവിച്ചിരിക്കുന്നത്.

കേരള ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തള്ളി ഒരു കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ ഇത്രവലിയ വിജയം നേടുന്നത്. 90.5% പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്.

സാബു എം. ജേക്കബ്, ബോബി എം. ജേക്കബ് എന്നീ യുവാക്കളാണ് കിഴക്കമ്പലത്ത് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ കിറ്റക്‌സിന്റെ ഡൈയിങ് യൂണിറ്റിന് കിഴക്കമ്പലം പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കമ്പനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നിട്ടിറങ്ങിയത്.

ലൈസന്‍സ് ലഭിക്കണമെങ്കില്‍ പഞ്ചായത്ത് ഭരണം കമ്പനിയുടേതാകണം. അതിനുവേണ്ടി കിറ്റെക്‌സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയം വരെയെത്തിയത്.

ട്വന്റി20 കിഴക്കമ്പലം എന്നത് കിറ്റെക്‌സിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഗ്രൂപ്പാണ്. ഈ ഗ്രൂപ്പ് തന്നെയാണ് തെരഞ്ഞെടുപ്പിനും രംഗത്തിറങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more