ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ലെ ഏഷ്യാ കപ്പിനാണ്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
യു.എ.ഇ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. മാത്രമല്ല നാല് റിസര്‍വ് താരങ്ങളേയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണു ഇടം നേടിയത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ശുഭ്മന്‍ ഗില്ലിന്റെ വരവോടെ സഞ്ജു ഇലവനില്‍ നിന്ന് പുറത്താകുമോ എന്ന് ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ താരം ഓപ്പണറായി കളിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.
മാത്രമല്ല നിലവില്‍ കെ.സി.എല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി 121, 81, 62 എന്നിങ്ങനെ കിടിലന്‍ സ്‌കോര്‍ നേടി ആരാധകരുടെയും സീനിയര്‍ താരങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റാനും സഞ്ജുവിന് സാധിച്ചു.
ഇപ്പോള്‍ താരത്തെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ കിരണ്‍ മോറെ. സഞ്ജു ഗംഭീരം ടൈമിങ്ങുള്ള ബാറ്ററാണെന്നാണ് മുന്‍ താരം പറഞ്ഞത്. മാത്രമല്ല രോഹിത് ശര്‍മയുടെ ബാറ്റിങ് ശൈലി സഞ്ജുവിന് ഉണ്ടെന്നും താരത്തിന്റെ ബാറ്റിങ് വളരെ ആസ്വാദകരമാണെന്നും കിരണ്‍ പറഞ്ഞു. കൂടാതെ ഭാവിയില്‍ സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റനാകുനാകും സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മികച്ച ടൈമിങ്ങുള്ള ബാറ്ററാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മയുടെ ബാറ്റിങ് പോലെയാണ് അവന്റേതും. അവന്റെ ബാറ്റിങ് അത്രത്തോളം ആസ്വദിക്കാന്‍ കഴിയും. ഭാവിയില്‍ ചിലപ്പോള്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടി ആയക്കാം,’ കിരണ്‍ മോറെ പറഞ്ഞു.
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: Kiran More Talking About Sanju Samson