| Monday, 22nd August 2016, 9:36 am

ശുചീകരണ യജ്ഞവുമായി സഹകരിച്ചില്ലെങ്കില്‍ രാജിവെച്ചൊഴിയുമെന്ന് കിരണ്‍ ബേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ശുചീകരിക്കുന്നതിനുള്ള സ്വച്ഛ് പുതുച്ചേരി മിഷനുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലഫ്. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ദല്‍ഹിയിലേക്ക് തിരിച്ചുപോകുമെന്ന് കിരണ്‍ബേദി.

ഒരു മാസത്തിനകം പുതുച്ചേരിയിലെ പൊതുസ്ഥലങ്ങള്‍ വൃത്തിയായില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് അവര്‍ വ്യക്തമാക്കി.

ജിപിമെറില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് കിരണ്‍ ബേദി രാജിഭീഷണി മുഴക്കിയത്. ശുചീകരണ ദൗത്യവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് കിരണ്‍ ബേദി പറഞ്ഞു. എന്നാല്‍, പല ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തന്നോട് സഹകരിക്കാന്‍ തയ്യാറായില്ല.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പുതുച്ചേരി മുഴുവന്‍ തനിച്ച് വൃത്തിയാക്കാന്‍ കഴിയില്ല. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.

ജനങ്ങള്‍ യാതൊരു മടിയുമില്ലാതെ പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുകയാണ്. മാലിന്യം നീക്കം ചെയ്യാതിരിക്കുന്നത് വെള്ളപ്പൊക്കത്തിന് വഴിതെളിക്കുമെന്നും അവര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more