| Tuesday, 27th March 2012, 12:32 am

കിംഗ്ഫിഷര്‍ കൊച്ചിയിലെ സര്‍വ്വീസും നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സാമ്പത്തികമായി തകര്‍ന്ന സ്വകാര്യ വിമാനക്കമ്പനി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു. ഞായറാഴ്ച മുതല്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കിംഗ്ഫിഷറിന്റെ ടിക്കറ്റ് കൗണ്ടര്‍ പൂട്ടിയിരിക്കുകയാണ്.

ഇതോടെ കൊച്ചിയില്‍ നിന്നും കിംഗ്ഫിഷറിന് ശേഷിച്ചിരുന്ന മൂന്നു സര്‍വ്വീസുകളും നിര്‍ത്തിയിരിക്കുകയാണ്. മുംബൈ-കൊച്ചി-മുംബൈ, ബാംഗ്ലൂര്‍-കൊച്ചി-അഗത്തി, അഗത്തി-കെച്ചി-ബാംഗ്ലൂര്‍ എന്നീ സര്‍വ്വീസുകളായിരുന്നു കൊച്ചിയില്‍ നിന്നും ഉണ്ടായിരുന്നത്.

പ്രവര്‍ത്തനം നിര്‍ത്തിയതോടെ കൊച്ചിയിലെ കിംഗ്ഫിഷര്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. നാലുമാസം മുമ്പു തന്നെ കൊച്ചിയിലെ കമ്പനിയുടെ മുപ്പതോളം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നില്ലായിരുന്നു.

Malayalam News

Kerala News in English

Latest Stories

We use cookies to give you the best possible experience. Learn more