| Tuesday, 21st February 2023, 8:10 pm

'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ'; കൊത്തയിലെ രാജാവിന് പാക്കപ്പ് വിളിച്ച് ദുല്‍ഖര്‍, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിഗ് ബജറ്റ് മാസ്സ് എന്റര്‍ടെയ്‌നര്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ ഷൂട്ട് പൂര്‍ത്തിയായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. 95 ഷൂട്ടാണ് കാരൈക്കുടിയില്‍ വെച്ച് പൂര്‍ത്തിയായിരിക്കുന്നത്. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.

സംവിധായകന്‍ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. സെക്കന്റ് ഷോ റിലീസ് ചെയ്തു പതിനൊന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവായി ദുല്‍ഖറിനെ കാണുന്നത്.

വളരെക്കാലമായി താന്‍ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിങ് ഓഫ് കൊത്തയെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. ശാരീരിക വെല്ലുവിളികള്‍ നിറഞ്ഞ ഒരു സിനിമയാണെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.

തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും കിങ് ഓഫ് കൊത്തയെന്നാണ് ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകള്‍ പ്രകടമാക്കുന്നത്.

content highlight: king of kotha movie pack up video

Latest Stories

We use cookies to give you the best possible experience. Learn more