| Thursday, 24th August 2023, 10:05 am

കിങ് ഓഫ് കൊത്ത പൊളിച്ചോ? ആദ്യ ഷോ കണ്ടവര്‍ പറയുന്നത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ഏഴു മണിക്ക് തന്നെ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവരുടെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മികച്ച അഭിപ്രായമാണ് ആദ്യ ഷോ കണ്ടവര്‍ രേഖപെടുത്തുന്നത്.

ദുല്‍ഖറിന്റെ ഉള്‍പ്പടെ ചിത്രത്തിലെ എല്ലാവരുടെയും പ്രകടനങ്ങള്‍ മികച്ചതാണെന്നും അഭിപ്രയമുണ്ട്.

ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ മികച്ചതാണെന്നും, തിയേറ്ററില്‍ ആഘോഷമാക്കാനുള്ള എല്ലാ കാര്യങ്ങളും സിനിമയിലുണ്ടെന്നാണ് നിരവധി പേര്‍ പറയുന്നത്.

ജേക്സ് ബിജോയുടെ സംഗീതവും മികച്ച് നില്‍കുന്നുവെന്നാണ് ആദ്യ ഷോ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ടെക്‌നിക്കലിയും ചിത്രം മികച്ച് നില്‍ക്കുന്നുവെന്നാണ് ആദ്യ ഷോ കണ്ടവര്‍ പറയുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് വലിയ റിലീസ് ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്.

മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിത്രമെന്നും തിയേറ്ററില്‍ മികച്ച രീതിയില്‍ തന്നെ സിനിമ സ്വീകരിക്കപ്പെടുമെന്ന് പറയുന്നവരുമുണ്ട്. സിനിമ ട്രാക്കിങ് പേജുകളും, ട്രക്കാര്‍മാരും പോസിറ്റീവ് റിപ്പോര്‍ട്ടാണ് സിനിമക്ക് നല്‍കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ലഭിച്ച ചിത്രമാണ് കിങ് ഓഫ് കൊത്ത. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രിമിയര്‍ ഷോയിലും മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളില്‍ മികച്ച ഓപ്പണിങ് ഡേ കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത എത്തുന്നത്.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്. കിങ് ഓഫ് കൊത്തയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്.

Content Highlight: King of kotha movie first show response

Latest Stories

We use cookies to give you the best possible experience. Learn more