| Monday, 13th July 2015, 11:41 am

കില്ലിങ് വീരപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സത്യമംഗലം കാടുകളെ അടക്കിവാണ വീരപ്പനെന്ന കാട്ടുകൊള്ളക്കാരന്റെ കഥപറയുന്ന രാം ഗോപാല്‍ വര്‍മ്മ ചിത്രം “കില്ലിങ് വീരപ്പന്റെ” ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദി, തമിഴ് തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സന്ദീപ് ഭരദ്വാജാണ് വിരപ്പന്റെ വേഷം അവതരിപ്പിക്കുന്നത്.

2 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിത്രത്തിന്റെ പൊതു സ്വഭാവം എന്തായിരിക്കുമെന്ന മുന്നറിയിപ്പ് തരുന്നുണ്ട്. ഇന്നലെ യായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിങ്.

നേരത്തെ വീരപ്പന്റെ ജീവിതത്തെ ആസ്പദമാക്കി വനയുദ്ധം എന്ന പേരില്‍ ഒരു തമിഴ് ചിത്രം പുറത്തിറങ്ങിയിരുന്നു. കിഷോര്‍ ജയറാം വീരപ്പന്റെ വേഷത്തിലെത്തിയ ഈ  ചിത്രം സംവിധാനം ചെയ്തത് എ.എം ആര്‍ രമേശ് ആണ്. വീരപ്പന്‍ തട്ടിക്കൊണ്ടു പോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന്‍ ശിവ് രാജ് കുമാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.യാങ്ങാ ഷെട്ടി, പരുള്‍ യാദവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ബി.വി. മഞ്ജുനാഥാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

We use cookies to give you the best possible experience. Learn more