മോഹന്‍ലാല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് മുണ്ട് മടക്കിക്കുത്തി മീശ പിരിക്കുന്ന രംഗമാണ്. മുണ്ട് എന്ന വസ്ത്രം ഇത്ര നന്നായി ഇണങ്ങുന്ന മറ്റൊരു താരം വേറെയില്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മോഹന്‍ലാലും മുണ്ട് മടക്കിക്കുത്തലും മോളിവുഡിന്റെ സിഗ്നേച്ചറുകളിലൊന്നാണെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
മോഹന്‍ലാലിന് മുണ്ട് നന്നായി ഇണങ്ങുമെന്ന് മലയാളികള്‍ പലപ്പോഴായി പറയാറുണ്ട്. എന്നാല്‍ വളരെ അപൂര്‍വമായി കേരളത്തിന് പുറത്ത് നിന്ന് താരത്തിന് ലഭിക്കുന്ന അംഗീകാരങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു രംഗമാണ് കഴിഞ്ഞദിവസം ബിഗ് ബോസ് ലോഞ്ചിനിടെ അരങ്ങേറിയത്. ചരിത്രത്തിലാദ്യമായി നാല് ഭാഷകളിലെ ബിഗ് ബോസ് ഷോ ഒരേ സമയത്ത് ലോഞ്ച് ചെയ്തിരുന്നു.
മലയാളത്തില്‍ മോഹന്‍ലാല്‍, തമിഴില്‍ വിജയ് സേതുപതി, കന്നഡയില്‍ കിച്ച സുദീപ്, തെലുങ്കില്‍ നാഗാര്‍ജുന എന്നിവരാണ് ബിഗ് ബോസ് ഷോ ലോഞ്ച് ചെയ്തത്. മറ്റ് ഭാഷയിലെ താരങ്ങള്‍ കോട്ട് ധരിച്ച് സ്‌റ്റൈലിഷായി വന്നപ്പോള്‍ മുണ്ടും ജുബ്ബയും ധരിച്ചാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് മറ്റ് താരങ്ങള്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
‘സാര്‍ നിങ്ങള്‍ കാണാന്‍ നല്ല ലുക്കായിട്ടുണ്ട്. ഞങ്ങളെക്കാള്‍ ലുക്ക് നിങ്ങള്‍ക്കാണ്. സത്യമാണ് പറയുന്നത്. നിങ്ങളെപ്പോലെ മുണ്ടുടുത്ത് വന്നിരുന്നെങ്കില്‍ ഫീല്‍ഡ് ഔട്ട് എന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തും. സാര്‍, നമ്മള്‍ നാല് പേരില്‍ ഇന്ന് ഏറ്റവും ഗംഭീര ലുക്ക് നിങ്ങള്‍ക്ക് തന്നെയാണ്. ലവ് യു ലാല്‍ സാര്‍,’ കിച്ചാ സുദീപ് പറഞ്ഞു.
തമിഴ് ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്ന വിജയ് സേതുപതിയും മോഹന്‍ലാലിനെ വാനോളം പുകഴ്ത്തിയിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പലപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന മക്കള്‍ സെല്‍വന്‍ തന്റെ ഫാന്‍ബോയ് മൊമന്റ് ആവോളം ആസ്വദിച്ചു. മോഹന്‍ലാലിന്റെ മീശ പിരിച്ച ലുക്കിനെക്കുറിച്ചാണ് താരം സംസാരിച്ചത്.
മീശ മാത്രം വെച്ചുകൊണ്ടുള്ള ലുക്ക് അടിപൊളിയാണെന്ന് വിജയ് സേതുപതി പറഞ്ഞപ്പോള്‍ മീശയില്ലെങ്കിലും നിങ്ങള്‍ സുന്ദരനാണെന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി. ഒന്നിച്ച് ഒരു അധികം വൈകാതെ ചെയ്യാമെന്നും ഇരുവരും പറഞ്ഞു. മോഹന്‍ലാലും വിജയ് സേതുപതിയും ഒന്നിക്കുന്ന പ്രൊജക്ട് വേഗം നടക്കട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
Content Highlight: Kicha Sudeep’s words about Mohanlal in Bigg Boss launch viral