| Friday, 6th May 2016, 3:57 pm

പൂണെ ടീമില്‍ ഖ്വവാജയ്ക്ക് അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ വിജയം നേടാനായെങ്കിലും റൈസിംഗ് പൂണെ സൂപ്പര്‍ ജയ്ന്റ്‌സ് താരം ഉസ്മാന്‍ ഖ്വവാജ അത്ര സന്തോഷത്തിലല്ല. പൂണെ ടീം തനിക്ക് സമ്മാനിച്ച ജഴ്‌സിയില്‍ പേര് തെറ്റായി രേഖപ്പെടുത്തിയതും ഇഷ്ടമില്ലാത്ത ജഴ്‌സി നമ്പര്‍ തന്നതുമാണ് ഓസീസ് താരത്തെ വിഷമിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ തമാശയെന്നോണം ഖ്വവാജ ഇക്കാര്യം ചൂണ്ടികാണിക്കുകയും ചെയ്തു.

“പൂണെ അവരുടെ ടീമില്‍ കളിക്കാന്‍ പ്രതീക്ഷിക്കുന്നത് ” ഖ്വാജയെ ” ആണ്, വീട്ടിലേക്ക് മടങ്ങുന്നതാണ് എനിക്ക് നല്ലത് ” തെറ്റായി പേര് രേഖപ്പെടുത്തിയ ജഴ്‌സിയുടെ ചിത്രം മത്സരത്തിന് മുമ്പ് പോസ്റ്റ് ചെയ്ത് ഖ്വവാജ പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ ഖ്വവാജയെ ആശ്വസിപ്പിച്ച് ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരവും സണ്‍റൈസസ് ഹൈദരാബാദ് നായകനുമായ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി.

ഐ.പി.എല്ലിലേക്ക് ഖ്വവാജയെ സ്വാഗതം ചെയ്ത വാര്‍ണര്‍ ജഴ്‌സി നമ്പറിന്റെ കാര്യത്തിലും തെറ്റായി പേര് രേഖപ്പെടുത്തിയതിലും ദുഖിക്കേണ്ടെന്നും ആശ്വസിപ്പിച്ച് ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ ഖ്വവാജയുടെ റീട്വീറ്റ് എത്തി. ആശ്വസിപ്പിച്ചതിന് നന്ദിപറയുന്ന ഖ്വവാജ തന്റെ മറ്റൊരു ഇഷ്ടപ്പെട്ട ജഴ്‌സി നമ്പര്‍ തെരെഞ്ഞെടുക്കുമെന്നും വാര്‍ണറെ അറിക്കുന്നു. ഓസീസ് ടീമില്‍ ഒന്നാണ് ഉസ്മാന്‍ ഖ്വവാജയുടെ ജഴ്‌സി നമ്പര്‍. കാലിന് പരിക്കേറ്റ് മടങ്ങിയ കെവിന്‍ പീറ്റേഴസണ് പകരമാട്ടാണ് ഉസ്മാന്‍ ഖ്വവാജ ഐപിഎല്ലില്‍ ധോണിയുടെ ടീമായ പൂണെക്കായി ജഴ്‌സി അണിഞ്ഞത്.

We use cookies to give you the best possible experience. Learn more