| Wednesday, 19th January 2011, 4:28 pm

പൂവാലശല്യം അകറ്റാന്‍ ജീന്‍സ് നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസഫര്‍നഗര്‍: ജീന്‍സ് ഇടാന്‍ മിക്ക പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്. ജീന്‍സ് ഇടുന്നത് ആരെങ്കിലും നിരോധിക്കുകയാണെങ്കിലോ, പലര്‍ക്കും അത് ചിന്തിക്കാനാവില്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജാതിപഞ്ചായത്തില്‍ സ്ത്രീകള്‍ ജീന്‍സ് ഇടുന്നത് വിലക്കിയിരിക്കുകയാണ്.

ബാറ്റിസ ഖാപ് കൗണ്‍സില്‍ തലവന്‍ ബാബ സൂരജിന്റെ നേതൃത്വത്തിലുള്ള ഭെന്‍സ്വാള്‍ ഗ്രാമത്തിലെ പഞ്ചായത്താണ് പുതിയ നിയമം പാസാക്കിയത്.

പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് പൂവാലശല്യം വര്‍ദ്ധിപ്പിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജീന്‍സ് നിരോധിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വസ്ത്രധാരണ ശൈലിയാണ് പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടാവുന്ന എല്ലാ തരം ആക്രമണങ്ങള്‍ക്കും കാരണം പഞ്ചായത്ത് അഭിപ്രായപ്പെട്ടു.

മാനം കാക്കല്‍ കൊലപാതകത്തെ പിന്തുണയ്ക്കുന്ന ഇത്തരം പഞ്ചായത്തുകള്‍ ഒരേ ഗോത്രത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്നതിനെ എതിര്‍ക്കുകയും നിബന്ധന മറികടക്കുന്നവരെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് പതിവാണ്.

We use cookies to give you the best possible experience. Learn more