വന്‍ ഹൈപ്പില്‍ തിയേറ്ററുകളിലെത്തി വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രങ്ങളിലൊന്നാണ് ഖലീഫ. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം കഷ്ടിച്ച് 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയായിരുന്നു. ഓണം റിലീസായെത്തിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ഖലീഫ സ്ട്രീം ചെയ്യുന്നത്.
ആക്ഷന്‍ ത്രില്ലറായൊരുങ്ങിയ ചിത്രം സ്ഥിരം ടെംപ്ലേറ്റില്‍ കഥപറഞ്ഞതാണ് പ്രേക്ഷകര്‍ കൈയൊഴിയാന്‍ കാരണം. പൃഥ്വിരാജിന്റെ സ്വാഗും പെര്‍ഫോമന്‍സും മാറ്റിനിര്‍ത്തിയാല്‍ എടുത്തുപറയാന്‍ വലിയ പോസിറ്റീവുകളൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല. ക്ലീഷേ കഥയില്‍ ആര്‍ക്കും പ്രെഡിക്ട് ചെയ്യാന്‍ കഴിയുന്ന കഥാഗതിയായിരുന്നു ഖലീഫയുടേത്.
ചിത്രത്തില്‍ ഒരുപാട് ട്രോളുകള്‍ ലഭിക്കുന്ന പോര്‍ഷനുകളിലൊന്നാണ് പൃഥ്വിയുടെ ചെറുപ്പകാലം. ലുക്ക് കൊണ്ട് ചെറുപ്പമായെങ്കിലും റൊമാന്‍സ് സീനുകളില്‍ ക്രിഞ്ചിന്റെ അതിപ്രസരമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മാളവിക ശര്‍മ അവതരിപ്പിച്ച ഫിസ എന്ന കഥാപാത്രത്തെ നായകന്‍ പ്രൊപ്പോസ് ചെയ്യുന്ന സീന്‍ തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ട്രോള്‍ മെറ്റീരിയലായിരുന്നു.
ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ മറ്റൊരു സീനിനെ എയറിലാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. ഫിസയോട് കല്യാണക്കാര്യം പറയുന്ന സീനാണ് എയറിലായത്. ‘എന്റെ ഉപ്പുപ്പാക്ക് കുറച്ച് സീരിയസാണ്. മൂപ്പരുടെ ലാസ്റ്റ് വിഷാ എന്റെ നിക്കാഹ്’ എന്നാണ് ആമിര്‍ അലിയുടെ ഡയലോഗ്. ഇത് കേട്ട് നായിക നാണിച്ച് നില്‍ക്കുന്ന മീം ഇതിനോടകം വൈറലായി.
കൊറോണ സമയത്ത് ട്രോള്‍ പേജുകളുടെ ഇരയായ പ്രൊപ്പോസല്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ ഡയലോഗുമായി ഖലീഫയിലെ ഈ സീനിനെ ചിലര്‍ താരതമ്യം ചെയ്യുന്നുണ്ട്. നായകനായ സച്ചിനോട് നായിക പൂജ പറയുന്ന ‘സച്ചിനേ, നിന്റെ അപ്പൂപ്പന്‍ മരിച്ചപ്പോള്‍ നീ എന്നോട് പറഞ്ഞ ആ ഇഷ്ടം, ഇന്ന് എന്റെ അപ്പൂപ്പന്‍ മരിച്ചപ്പോള്‍ എനിക്ക് നിന്നോടും തോന്നുന്നു’ എന്ന ഡയലോഗുമായാണ് ഖലീഫയെ താരതമ്യം ചെയ്യുന്നത്.
ഗംഭീര പൊട്ടന്‍ഷ്യലുണ്ടായിട്ടും ഖലീഫയെ പിന്നോട്ടുവലിച്ചത് ജിനു എബ്രഹാം ഒരുക്കിയ തിരക്കഥയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. 2000 കാലഘട്ടത്തില്‍ കാലഹരണപ്പെട്ട തിരക്കഥയെ ഈ ലെവലിലെങ്കിലും എത്തിച്ചത് വൈശാഖിന്റെ മേക്കിങ്ങും പൃഥ്വിരാജിന്റെ പെര്‍ഫോമന്‍സുമാണെന്നും കമന്റുകളുണ്ട്. രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ കുറച്ച് ഭേദപ്പെട്ട തിരക്കഥ വേണമെന്നാണ് കമന്റുകള്‍.
Content Highlight: Khalifa movie proposal scene getting trolls after OTT release