അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ നായകനായി റിലീസിനെത്തിയ ഖലീഫ. ഓണത്തിന് ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിമിനും നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിനും ഒപ്പം ക്ലാഷ് റിലീസായി ഖലീഫ എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ വലിയ പ്രതീക്ഷയിലായിരുന്നു മലയാള സിനിമാ ലോകം. ഐ ആം ഗെയിം ക്ലാഷില്‍ നിന്നും പിന്മാറിയെങ്കിലും മോഹന്‍ലാല്‍ കാമിയോ റോളിലെത്തുന്ന മാസ് ആക്ഷന്‍ ചിത്രമായ ഖലീഫ കൊണ്ട് ഓണം കളറാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം.
ഖലീഫ. Photo: District
എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതെ ഒരു ശരാശരി വിജയത്തില്‍ മാത്രം ഖലീഫയ്ക്ക നിര്‍വൃതിയടയേണ്ടി വരികയായിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്നും അമ്പത് കോടിയ്ക്കടുത്ത് മാത്രം കളക്ഷന്‍ ലഭിച്ച ഖലീഫ ഇന്നലെ ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതോടെ മലയാളത്തിലെ സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
ഇത്തരത്തില്‍ ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ മോഹന്‍ലാലിന്റെ കഥാപാത്രമായ അഹമ്മദ് അലിയെ കുറിച്ച് ഇന്ദ്രന്‍സിന്റെ കഥാപാത്രം ഹൈപ്പിന് പറയുന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരുന്നു. അഹമ്മദ് അലിയെ പൂട്ടാന്‍ കോഫെപോസ പാസാക്കിയ ഇന്ദിരാഗാന്ധിയ്ക്ക് അരമണിക്കൂര്‍ പോലും അയാളെ ഈ നിയമത്തിന്റെ പുറത്ത് അകത്തിടാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സിന്റെ കഥാപാത്രം കസ്റ്റംസിനോട് പറയുന്നുണ്ട്.
ഖലീഫ. Photo: X.com
എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ 24 വര്‍ഷത്തോളമായി നേപ്പാളിലെ ജയിലില്‍ കഠിന തടവ് കഴിഞ്ഞ് പുറത്തിറങ്ങുന്ന അഹമ്മദ് അലിയെയാണ് കാണിക്കുന്നത്. വലിയ പിടിപാടുണ്ടായിട്ടും തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ കഴിയേണ്ടി വന്ന കഥാപാത്രത്തെ പരിഹസിക്കുകയാണ് പലരും. എന്നാല്‍ ഇതിന് പിന്നിലെ കഥ ഖലീഫയ്ക്ക് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ അതില്‍ സംവിധായകന്‍ പറയുമെന്നും പലരും അറിയിക്കുന്നു.
Content Highlight: khalifa movie discussion after ott release goes viral