ഒരു ബിഗ് ബജറ്റ് ആക്ഷന്‍ സിനിമ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുക എന്നത് താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും വലിയ വെല്ലുവിളിയാണ്. പ്രീ പ്രൊഡക്ഷന്‍ മുതല്‍ റിലീസ് വരെയുള്ള ജോലികള്‍ പ്രയാസമേറിയതാണ്. പ്രൊമോഷനും മറ്റ് ഇവന്റുകള്‍ക്കും വേണ്ടി താരങ്ങള്‍ ചെലവഴിക്കുന്ന സമയവും ഇതില്‍ പ്രധാനമാണ്.
ഒരു സിനിമ കൃത്യമായി എത്തിക്കാന്‍ പലരും പാടുപെടുന്ന സമയത്ത് ക്ലാഷ് റിലീസായി മറ്റ് സിനിമകള്‍ വരുമ്പോള്‍ അതും വെല്ലുവിളിയാകും. ഈ വര്‍ഷം ഓണത്തിന് ഇത്തരമൊരു സീനിനാണ് മോളിവുഡില്‍ കളമൊരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടൈനറുമായി പൃഥ്വിരാജും ദുല്‍ഖറും എത്തുമ്പോള്‍ ഫീല്‍ ഗുഡ് ചിത്രവുമായി നിവിനും കളം പിടിക്കാനൊരുങ്ങുന്നുണ്ട്.
എന്നാല്‍ ഇത്തവണത്തെ ക്ലാഷിന് ഏറ്റവും വലിയ പണി കിട്ടിയ രണ്ടുപേര്‍ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്‌യും എഡിറ്റര്‍ ചമന്‍ ചാക്കോയുമാണ്. പൃഥ്വിരാജ് ചിത്രം ഖലീഫയുടെയും ദുല്‍ഖറിന്റെ ഐ ആം ഗെയിമിലും ഇവര്‍ രണ്ട് പേരുമാണ് മ്യൂസിക് ഡയറക്ടറും എഡിറ്ററും. നായകന്മാരായ ദുല്‍ഖറിനെയും പൃഥ്വിരാജിനെക്കാളും പ്രഷര്‍ ഈ രണ്ട് പേര്‍ക്കുമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
സിനിമയുടെ ഷൂട്ട് പൂര്‍ത്തിയായി ഫൈനല്‍ മിക്‌സ് അവസാനിക്കുന്നത് വരെ ഏറ്റവുമധികം പണിയെടുക്കേണ്ടവരാണ് ഈ രണ്ട് പേരും. ഓണം സീസണില്‍ ക്ലാഷിനെത്തുന്ന രണ്ട് സിനിമകളില്‍ ഇങ്ങനെ രണ്ട് ടെക്‌നീഷ്യന്മാര്‍ അണിനിരക്കുന്നത് വളരെ അപൂര്‍വമാണ്. ഈ പ്രഷര്‍ മറികടക്കാന്‍ ജേക്‌സിനും ചമനും സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ഗ്യാങ് വാറിന്റെയും കഥയാണ് ഖലീഫ പറയുന്നത്. മാമ്പറക്കല്‍ അമീര്‍ അലി എന്ന കഥാപാത്രമായി പൃഥ്വി വേഷമിടുമ്പോള്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. അമീര്‍ അലിയുടെ മുത്തശ്ശനായ മാമ്പറക്കല്‍ അഹമ്മദ് അലിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ആദ്യഭാഗം ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും.
കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത ദുല്‍ഖര്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. കൊത്തയെ ക്ലാഷില്‍ വീഴ്ത്തിയ ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ നഹാസാണ് ഐ ആം ഗെയിം അണിയിച്ചൊരുക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. ഓഗസ്റ്റ് 20ന് തന്നെയാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Khalifa and I’m Game movie have same editor and music director
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ