| Sunday, 8th May 2011, 11:34 am

ബന്ധുക്കളില്‍ നിന്ന് ഒരു രൂപ പോലും ഐ.ടി വകുപ്പ് കണ്ടെത്തിയിട്ടില്ല: കെ.ജി.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്റെ ബന്ധുക്കളില്‍ നിന്ന് ഒരു രൂപ പോലും ആദായ നികുതി വകുപ്പിന് കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍. കൊച്ചിയിലെത്തിയ അദ്ദേഹം ഏഷ്യാനെറ്റ്‌ന്യൂസിനോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

തന്റെ ബന്ധുക്കള്‍ക്ക് കള്ളപ്പണമില്ല. ആദായ നികുതി ജനറല്‍ ഡയരക്ടര്‍ പറയുന്നത് തെറ്റാണ്. ബന്ധുക്കളില്‍ നിന്ന് ഒരു രൂപയുടെ കള്ളപ്പണമെങ്കിലും കണ്ടെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ആദായ നികുതി വകുപ്പിന് തന്റെ വരുമാനത്തിന്റെ എല്ലാ വിവരങ്ങളും നല്‍കാന്‍ തയ്യാറാണ്. വിവരാവകാശ നിയമപ്രകാരം അപ്പീല്‍ പോകുന്ന സമയത്ത് ഈ വിവരം സമര്‍പ്പിക്കും.

സഹോദരന്‍ കെ.ജി ഭാസ്‌കരന് തമിഴ്‌നാട്ടില്‍ സ്ഥലമുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവിടെ സ്ഥലം വാങ്ങിയതെന്നും സെന്റിന് 500 രൂപ കൊടുത്താല്‍ അവിടെ ആര്‍ക്കും സ്ഥലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ബിയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് പ്രധാനമന്ത്രി അന്വേഷിക്കണമെന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more