| Saturday, 2nd June 2018, 9:57 pm

കെവിന്റേത് മുങ്ങിമരണം തന്നെ; അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയത്ത് ദുരഭിമാനകൊലയ്ക്ക് വിധേയനായ കെവിന്‍ പി.ജോസഫിന്റേത് മുങ്ങി മരണം തന്നെയെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ വേണ്ടി ചാടിയപ്പോള്‍ മുങ്ങി മരിച്ചതാവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ മാധ്യമങ്ങള്‍ പുറത്ത് വിട്ട കെവിൻ കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തി കൊന്നതാവാമെന്ന് പറഞ്ഞിരുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തി എന്ന പൊലീസ് ഭാഷ്യത്തെ സാധൂകരിക്കുന്നതാണ്‌ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും.

പ്രതികള്‍ക്ക് അധികാരകേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന കോടതിയുടെ പരാമർശത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നുവെന്നും കോടതി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more