| Thursday, 1st March 2018, 6:47 pm

ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് ഫൈനലിലെത്തിയാല്‍ പോലും പാകിസ്ഥാനില്‍ പോയി കളിക്കില്ലെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഷാര്‍ജ: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തന്റെ ടീം ഫൈനലില്‍ എത്തിയാല്‍ പോലും പാകിസ്ഥാനില്‍ പോയി കളിക്കില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമാണ് പീറ്റേഴ്‌സണ്‍. പി.എസ്.എല്‍ രണ്ടാം സീസണില്‍ ലാഹോറില്‍ നടന്ന മത്സരത്തിലും പീറ്റേഴ്‌സണ്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു.

ടീം ഫൈനലിലെത്തുകയാണെങ്കില്‍ പാകിസ്ഥാനില്‍ പോകുന്ന കാര്യം ആലോചിക്കുമെന്ന് പീറ്റേഴ്‌സണ്‍ നേരത്തെ പറഞ്ഞിരുന്നു.

ദുബായില്‍ മത്സരശേഷം പാകിസ്ഥാനിലേക്ക് പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പീറ്റേഴ്‌സണ്‍ ഇല്ലെന്ന് തലയാട്ടുകയായിരുന്നു. പി.എസ്.എല്ലില്‍ 3 പ്ലേഓഫ് മത്സരങ്ങള്‍ ലാഹോറിലാണ് നടക്കുന്നത്. മാര്‍ച്ച് 25ന് കറാച്ചിയില്‍ വെച്ചാണ് ഫൈനല്‍.

ജെ.പി ഡ്യൂമിനി, ഷെയ്ന്‍ വാട്‌സണ്‍, ഇമ്രാന്‍ താഹിര്‍, ഡാരന്‍ ബ്രാവോ തുടങ്ങിയ താരങ്ങള്‍ പാകിസ്ഥാനില്‍ കളിക്കാന്‍ സമ്മതിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more