| Sunday, 22nd March 2026, 7:19 am

അഞ്ച് വട്ടം കപ്പുയര്‍ത്തിയ രോഹിത്തും ലോകകപ്പ് ഹീറോയുമില്ല; പീറ്റേഴ്‌സണിന്റെ ഐ.പി.എല്‍ ഇലവനിങ്ങനെ...

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ന് മുന്നോടിയായി തന്റെ ഡ്രീം ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായ രോഹിത് ശര്മയെയും രണ്ട് വട്ടം ലോകകപ്പുയര്‍ത്തിയ യുവരാജ് സിങ്ങിനെയും ഉള്‍പ്പെടുത്താതെയാണ് അദ്ദേഹം തന്റെ ടീമിനെ തെരഞ്ഞെടുത്തത്. ഫോര്‍ ദി ലവ് ഓഫ് ക്രിക്കറ്റ് യൂട്യൂബ് ചാനലിലാണ് പീറ്റേഴ്‌സണ്‍ തന്റെ ഡ്രീം ഇലവന്‍ പ്രഖ്യാപിച്ചത്.

പീറ്റേഴ്‌സണിന്റെ ഓപ്പണര്‍മാരായി എത്തുന്നത് ക്രിസ് ഗെയ്ലും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമാണ്. ഇരുവരും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി (ആര്‍.സി.ബി) ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒമ്പത് സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയിരുന്നു.

വിരാട് കോഹ്‌ലിയും ക്രിസ് ഗെയ്‌ലും.

വണ്‍ ഡൗണായി എ.ബി ഡി വില്ലിയേഴ്‌സും നാലാമനായി സുരേഷ് റൈനയുമാണുള്ളത്. ടൂര്‍ണമെന്റില്‍ ഡി വില്ലിയേഴ്സ് 5162 റണ്‍സും റെയ്‌ന 5528 റണ്‍സും എടുത്തിട്ടുണ്ട്.

അടുത്തതായി എത്തുന്നത് എം.എസ് ധോണിയാണ്. ടീമിന്റെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും താരത്തെ പീറ്റേഴ്‌സണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ഓള്‍റൗണ്ടര്‍മാരും അദ്ദേഹത്തിന്റെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

എം.എസ്. ധോണി.

രവീന്ദ്ര ജഡേജ, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവരാണ് ഈ മൂന്ന് പേര്‍. അടുത്തതായി സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. പേസര്‍മാരായി ലസിത് മലിംഗയും ജസ്പ്രീത് ബുംറയുമാണുള്ളത്.

കെവിന്‍ പീറ്റേഴ്‌സണിന്റെ ഡ്രീം ഐ.പി.എല്‍ ഇലവന്‍

ക്രിസ് ഗെയ്ല്‍, വിരാട് കോഹ്‌ലി, എ.ഡി ഡി വില്ലിയേഴ്സ്, സുരേഷ് റെയ്‌ന, എം.എസ്. ധോണി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസല്‍, രവീന്ദ്ര ജഡേജ, സുനില്‍ നരെയ്ന്‍, യുസ്വേന്ദ്ര ചഹല്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ

Content Highlight: Kevin Pietersen picked his IPL dream eleven, excludes Rohit Sharma  and Yuvaraj Singh

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more