| Thursday, 2nd May 2019, 11:39 am

'കെവിന്റേത് ദുരഭിമാനക്കൊല, പ്രശ്‌നമായത് ജാതി'; കോടതിയില്‍ മൊഴി രേഖപ്പെടുത്തി നീനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യസാക്ഷിയായ നീനുവിന്റെ വിസ്താരം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കെവിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്നും തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് നീനു മൊഴി നല്‍കി.

കെവിന്റെ ജാതിയാണ് അവര്‍ക്കു പ്രശ്‌നമുണ്ടാക്കിയതെന്നും വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതിയെന്നും നീനു പറഞ്ഞു. കെവിനും തനിക്കും ഭീഷണിയുണ്ടായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നു പിതാവും ബന്ധുവും ഭീഷണിപ്പെടുത്തിയതായും നീനു വ്യക്തമാക്കി.

കെവിന്റെ വീട്ടില്‍ താമസിക്കുന്നതു സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവരെ താന്‍ സംരക്ഷിക്കുമെന്നും നീനു പറഞ്ഞു.

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എസ്.ഐ കെവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും നീനു അറിയിച്ചു.

വിസ്താരം തുടരുകയാണ്. കേസിലെ ഒന്നാംപ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.

Latest Stories

We use cookies to give you the best possible experience. Learn more