സൗത്ത് ആഫ്രിക്കയും സിംബാബ്‌വേയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരകള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ രണ്ടാം രണ്ടാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലുവാന്‍ ഡ്രെ പ്രെട്ടോറിയസിന്റെയും കോര്‍ബിന്‍ ബോഷിന്റെയും സെഞ്ച്വറി മികവില്‍ 418 റണ്‍സ് നേടിയ സൗത്ത് ആഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
പ്രെട്ടോറിയസ് 160 പന്തില്‍ 153 റണ്‍സും കോര്‍ബിന്‍ 124 പന്തില്‍ 100 റണ്‍സും നേടി മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സിംബാബ്‌വേക്ക് വേണ്ടി ബൗളിങ്ങില്‍ തനാക്ക ചിവംഗ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തി.
തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് ഇറങ്ങിയ സിംബാബ്‌വേ 251 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സിംബാബ്‌വേക്ക് വേണ്ടി സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയത് ഷോണ്‍ വില്യംസാണ്. 164 പന്തില്‍ 137 റണ്‍സാണ് താരം നേടിയത്.
താരത്തിന്റെ വിക്കറ്റ് നേടിയത് പ്രോട്ടിയാസിന്റെ സൂപ്പര്‍ സ്പിന്നറും ക്യാപ്റ്റനുമായ കേശവ് മഹാരാജായിരുന്നു. കൈല്‍ വെരായെന്നിയുടെ കയ്യിലെത്തിച്ചാണ് വില്യംസിനെ കേശവ് മടക്കിയയച്ചത്. മാത്രമല്ല ഇന്നിങ്‌സില്‍ 16.4 ഓവറില്‍ നിന്ന് 70 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രോട്ടിയാസിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ സ്പിന്നറാവാനാണ് കേശവിന് സാധിച്ചത്. ഈ നേട്ടത്തില്‍ പ്രോട്ടിയാസ് ഇതിഹാസങ്ങളായ ഹ്യൂ ടെയ്ഫീല്‍ഡിവേയ്ക്കും പോള്‍ ആഡംസിനും നേടാന്‍ സാധിക്കാത്ത റെക്കോഡാണ് കേശവ് തകര്‍ത്തറിഞ്ഞത്.
കേശവ് മഹാരാജ് – 202
ഹ്യൂ ടെയ്ഫീല്‍ഡ് – 170
പോള്‍ ആഡംസ് – 134
കേശവിന് പുറമെ പ്രോട്ടിയാസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് വിയാന്‍ മുള്‍ഡര്‍ കാഴ്ചവെച്ചത്. 16 ഓവറുകളില്‍ നിന്ന് 50 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. കോഡി യൂസഫ് 14 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്.
Content Highlight: Keshav Maharaj In Great Record Achievement For South Africa In Test Cricket