| Saturday, 11th April 2020, 9:30 pm

കോയമ്പത്തൂരില്‍ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി രാജശേഖരനാണ് വെള്ളിയാഴ്ച മരിച്ചത്.

രാജശേഖരന്റെ ഭാര്യയും മകളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഈ മാസം രണ്ടാം തിയ്യതിയാണ് രാജശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജശേഖരന്‍ മരിച്ചതിനെ തുടര്‍ന്ന് ചികിത്സ നേടിയിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേരെയും നിരീക്ഷണത്തിലാക്കി.

കേരളത്തില്‍ ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ് 7 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്. ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി, കാസര്‍ഗോഡ് 9 , ഇടുക്കി 2, പാലക്കാട് 4, തിരുവന്തപുരം 3, തൃശ്ശൂര്‍ എന്നിങ്ങനെയാണ് രോഗം ഭേദമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more