| Monday, 12th April 2010, 10:59 pm

സമ­വാ­യ­ത്തില്‍ അണി­കള്‍ക്ക് എന്തു റോള്‍ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പി.­എ­സ്.­റം­ഷാദ്

യഥാര്‍ത്ഥ­ത്തില്‍ സംസ്ഥാന കോണ്‍ഗ്ര­സില്‍ സംഭ­വി­ക്കാന്‍ പോകു­ന്ന­തെ­ന്താണ്? സംഘ­ടനാ തെര­ഞ്ഞെ­ടു­പ്പി­നെ­ക്കു­റിച്ച് മാസ­ങ്ങള്‍ക്കു മുമ്പ് കേള്‍ക്കാന്‍ തുട­ങ്ങി­യ­തു­ മു­തല്‍ സമാ­ന്ത­ര­മായി ഈ ചോദ്യവും സജീ­വം. പാര്‍ട്ടി­ക്കു­ള്ളു­ലു­ള്ള­വര്‍ക്കു­തന്നെ വ്യക്ത­ത­യില്ല ഇതേ­ക്കു­റി­ച്ച്. രമേശ് ചെന്നി­ത്ത­ലയും ഉമ്മന്‍ ചാണ്ടിയും മാധ്യ­മ­ങ്ങ­ളോട് (പ­ര­സ്യ­മാ­യി) ആവര്‍ത്തിച്ചു പറ­യു­ന്ന­തു­പോലെ കാര്യ­ങ്ങ­ളെല്ലാം ഭദ്ര­മാ­ണെ­ങ്കില്‍ , അംഗ­ങ്ങളെ ചേര്‍ത്ത് വ്യവ­സ്ഥാ­പി­ത­മായി തെര­ഞ്ഞെ­ടുപ്പു നട­ത്തു­കയേ വേണ്ടു. നില­വിലെ കെ പി­ സി സി പ്രസി­ഡന്റ് രമേശ് ചെന്നി­ത്ത­ലക്കു സ്ഥാനാര്‍ഥി­യാ­കാം. മല്‍സരം വേണ്ടെന്നു പൊതു­ധാ­ര­ണ­യു­ണ്ടാ­യാല്‍ എതിര്‍ സ്ഥാനാര്‍ഥിയെ വേണ്ടെന്നു വെച്ചാല്‍ മതി. ചെന്നി­ത്തല പ്രസി­ഡന്റായി തെര­ഞ്ഞെ­ടു­ക്ക­പ്പെ­ടും. കീഴ്ഘ­ട­ക­ങ്ങ­ളിലും ഇതേ രീതി­യാ­ക­മ­ല്ലോ. സര്‍വം ശുഭം.

എന്നാല്‍ ഈ പറ­യുന്ന കാര്യ­ത്തില്‍ ആര്‍ക്കു­മില്ല ആത്മ­വി­ശ്വാ­സവും ധൈര്യ­വും. കാരണം കോണ്‍ഗ്ര­സാണ് പാര്‍ട്ടി. പറ­ഞ്ഞാല്‍ പറ­ഞ്ഞി­ടത്തു നില്‍ക്കു­ന്ന­വ­രല്ല അണി­കളും നേതാ­ക്ക­ളും. എല്ലാം ശുഭ­മാ­ണെന്നു കരു­തി, പിന്‍വ­ലി­ക്കാ­നു­റച്ച് ചെന്നി­ത്തല നോമി­നേ­ഷന്‍ കൊടു­ത്താല്‍ അ­പ്പു­റ­ത്തൊ­രാള്‍ വന്നു നില്‍ക്കി­ല്ലെന്ന് ഒരു­റ­പ്പു­മി­ല്ല. ഇപ്പോഴത്തെ ഒരു ഗ്രൂപ്പു ബലാ­ബലം വെച്ച് ഉമ്മന്‍ ചാണ്ടി പക്ഷം മറ്റേ­യാളെ ജയി­പ്പി­ച്ചെ­ടുത്തു കൂടാ­യ്ക­യു­മി­ല്ല. മറിച്ച് ഉമ്മന്‍ ചാണ്ടി പക്ഷ­ത്തി­ന­മുണ്ട് വേവ­ലാ­തി. എതി­രി­ല്ലാതെ ചെന്നി­ത്ത­ലയെ ജയി­പ്പിച്ചു കഴിഞ്ഞ് മുഖ്യ­മ­ന്ത്രിയെ നിശ്ച­യി­ക്കേണ്ട അവ­സരം വരു­മ്പോള്‍, ഞാനാകാം എന്നു പറഞ്ഞ് അവ­കാ­ശ­വാ­ദ­മു­ന്ന­യി­ച്ചാ­ലോ. പി സി സി പ്രസി­ഡന്റു­മാര്‍ ഒറ്റ­­രാത്രി വെളു­ത്ത­പ്പോള്‍ മുഖ്യ­മ­ന്ത്രി­യായ നിര­വധി അനു­ഭ­വ­ങ്ങ­ളുണ്ട് താനും.
അവി­ടെ­യാ­ണ് ഈ പ­റ­യുന്ന സമ­വാ­യ­ത്തിന്റെ പ്രസ­ക്തിയും പ്രാധാ­ന്യ­വും. ചെന്നി­ത്ത­ല­ക്ക് കെ പി­ സി സി അധ്യക്ഷ സ്ഥാനത്ത് ഒരൂഴം കൂടി. പക­രം, നിയ­മ­സഭാ തെര­ഞ്ഞെ­ടുപ്പ് കഴി­യു­മ്പോള്‍ മെന­ക്കെട്ട് നിയ­മ­സഭാ കക്ഷി നേതാ­വാ­കാന്‍ ഇറ­ങ്ങി­ത്തി­രി­ക്ക­രു­ത്.
മുഖ്യ റിട്ടേ­ണിംഗ് ഓഫീ­സര്‍ കൃഷ്ണ­സ്വാ­മിയും പ്രത്യേക ക്ഷണി­താവ് അനില്‍ ശാസ്ത്രിയും കേര­ള­ത്തില്‍ വന്ന് പറ­ഞ്ഞ­ത്, സമവായ സാധ്യ­ത­യെ­ക്കു­റി­ച്ചാ­ണ്. അതിന് അവരെ സംസ്ഥാന നേതൃ­ത്വവും ഹൈക്ക­മാന്‍ഡും കീ കൊടു­ത്തു­വി­ട്ട­തു­മാ­ണ്. എന്നാല്‍ ചെന്നി­ത്തല ഡല്‍ഹി­യില്‍ ചെന്നിട്ട് മാധ്യ­മങ്ങ­ളോടു പറ­യു­ന്നു, സംഘ­ടനാ തെര­ഞ്ഞെ­ടു­പ്പിനു തന്നെ­യാണ് സാധ്യ­ത. സമ­വാ­യവും നോക്കും.

എല്ലാം ശരി­ത­ന്നെ­യാ­ണ്. സാങ്കേ­തി­ക­മായി തെര­ഞ്ഞെ­ടുപ്പു വേണം. അതു­മായി ബന്ധ­പ്പെട്ട മുഴു­വന്‍ പ്രക്രി­യ­കളും പൂര്‍ത്തി­യാ­ക്കു­കയും വേണം. എന്നാ­ലോ, അണി­കള്‍ക്ക് നേതാ­വിനെ തെര­ഞ്ഞെ­ടു­ക്കാ­നൊട്ട് കഴി­യു­ക­യു­മി­ല്ല. ഇതാണു കോണ്‍ഗ്രസ് മോഡല്‍ ജനാ­ധി­പ­ത്യം. നേതാ­ക്ക­ളുടെ സമ­വാ­യ­ത്തില്‍ അണി­കള്‍ക്കു പ്രത്യേ­കിച്ചു റോളി­ല്ല. വേണ­മെ­ങ്കില്‍ ബൂത്ത്തലം മുതല്‍ അവര്‍ക്കു കാഴ്ച­ക്കാ­രാ­കാം. മൂന്നു രൂപ മെമ്പര്‍ഷി­പ്പെന്നു പറ­യു­ന്നത് ആന­ക്കാ­ര്യ­മാ­ണെന്നു കരുതി സിനിമാ സ്റ്റൈല്‍ മുഷ്ടി ചുരു­ട്ട­ലി­നൊന്നും നില്‍ക്കേ­ണ്ട. ഒരു വര്‍ഷം കഴിഞ്ഞ് തെര­ഞ്ഞെ­ടുപ്പുണ്ട്. അപ്പോള്‍ വോട്ടു ചെയ്യാന്‍ ഉറ­പ്പായും അവ­സരം തരും. ബൂത്തില്‍ ചെന്നി­ല്ലെ­ങ്കില്‍ വണ്ടി വിട്ട് വിളി­പ്പിച്ച് വോട്ടു ചെയ്യി­ക്കും.

വേണ്ട, വേണ്ട അത്രയും കാത്തി­രി­ക്കേ­ണ്ട. ആറു മാസം കഴി­ഞ്ഞാല്‍ പഞ്ചാ­യത്ത് തെര­ഞ്ഞെ­ടു­പ്പു­ണ്ട്. അപ്പോ­ഴു­മുണ്ട് വോട്ടു ചെയ്യാന്‍ ചാന്‍സ്.

അവി­ടെ­യൊന്നും സമ­വാ­യ­ത്തിനു സാധ്യ­ത­യി­ല്ല­ല്ലോ.

We use cookies to give you the best possible experience. Learn more