| Thursday, 11th February 2016, 12:41 pm

ലീഗിന്റെ കേരളായാത്ര സമാപനത്തില്‍ രോഹിത് വെമുലയുടെ അമ്മയും സഹോദരനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം ശംഖുമുഖത്താണ് യാത്ര സമാപിക്കുക. സമാപന സമ്മേളനത്തില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ജാതി വിവേചനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ദളിത് ഗവേഷകന്‍ രോഹിത് വെമുലയുടെ അമ്മയും സഹോദരനും പങ്കെടുക്കും.

സമാപന സമ്മേളനം വൈകീട്ട് നാലുമണിക്കാണ്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലീഗ് സംസ്ഥാനധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സഹോദരന്‍ രാജ വെമുലയും പങ്കെടുക്കുമെന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അഖിലേന്ത്യ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളായാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രോഹിത് വെമുലയുടെ അമ്മയും സഹോദരനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്

We use cookies to give you the best possible experience. Learn more