| Monday, 9th July 2018, 5:45 pm

നിഷ സാരംഗിന്റെ വെളിപ്പെടുത്തല്‍; സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫ്‌ലവേഴ്‌സ് ചാനലിലെ ടെലിവിഷന്‍ ഷോയായ ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചാനല്‍ അഭിമുഖത്തിനിടെ നടി നിഷാ സാരംഗ് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കേസെടുത്തത്.

സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നും അതിനെ എതിര്‍ത്ത തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്‌തെന്നുമായിരുന്നു നിഷയുടെ ആരോപണം. തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നടപടി.


Read Also : അഭിമന്യു കുടുംബസഹായധനത്തിലേക്ക് വിവാഹമോതിരം നല്‍കി യുവതി


നിഷയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഡബ്ല്യു.സി.സി.യും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചാനലിനെതിരെയും സംവിധായകനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമായിരുന്നു നടന്നത്.

എന്നാല്‍, പ്രതിഷേധത്തിനൊടുവില്‍ നിഷയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞുവെങ്കിലും സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു നിഷ സാരംഗ്.

ഉണ്ണികൃഷ്ണന്‍ സംവിധായകനായിരിക്കുന്നിടത്തോളം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നായിരുന്നു നിഷ അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more