തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനിലയായിരിക്കും ഉണ്ടാകുക എന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ ജില്ലകളിൽ 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പ് വന്നിട്ടുണ്ട്.
ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.
Content Highlight: Kerala will be scorching hot; High temperature warning in ten districts