| Monday, 13th April 2026, 10:35 pm

എല്‍ നിനോയില്‍ ചുട്ടുപൊള്ളും; കേരളത്തില്‍ ചൂട് കടുക്കും, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആദർശ് എം.കെ.

തിരുവനന്തപുരം: ഇത്തവണത്തെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എല്‍ നിനോ (El Nino) പ്രതിഭാസം മണ്‍സൂണിനെ ബാധിക്കുന്നതോടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എല്‍ നിനോ. നിലവില്‍ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

കേരളത്തിലെ സ്ഥിതി

സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂട് ക്രമാതീതമായി വര്‍ധിക്കുകയാണ്. ഏപ്രില്‍ 14-ാം തീയതി വരെ വിവിധ ജില്ലകളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

38°C വരെ: കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെ ഉയരാം

37°C വരെ: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ താപനില 37°C വരെ ഉയരാന്‍ സാധ്യതയുണ്ട്

36°C വരെ: പത്തനംതിട്ട ജില്ലയില്‍ 36°C വരെ ചൂട് വര്‍ധിച്ചേക്കാം

യെല്ലോ അലര്‍ട്ട്

ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളൊഴികെ ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം

Content Highlight: Kerala Weather report

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more