| Monday, 23rd August 2021, 9:25 am

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പില്‍ ഓഫീസിലുള്ളവരുടെ പേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കേരള വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ എസ്.പി. ദിലീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 48 വയസായിരുന്നു.

ജോലിസമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ദിലീഷിന്റെ ആത്മഹത്യാകുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്. ഈ കുറിപ്പില്‍ ഓഫീസിലെ ചിലരുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം ജലഭവനില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്നു ദിലീഷ്.

തിരുവോണദിവസം ദിലീഷ് കുടുംബസമേതം ഭാര്യവീട്ടില്‍ പോയിരുന്നു. ഭാര്യയെ അവിടെ നിര്‍ത്തിയ ശേഷം മക്കളുമായി സ്വന്തം വീട്ടിലേക്ക് ദിലീഷ് മടങ്ങിയെത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഞായറാഴ്ച രാവിലെ ദിലീഷിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ കൊല്ലത്തേക്ക് ദിലീഷിന് സ്ഥലമാറ്റം ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഇവിടെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more