| Thursday, 10th April 2025, 7:09 pm

കേരള സര്‍വകലാശാല തെരഞ്ഞെടുപ്പ്; പാളയത്ത് എസ്.എഫ്.ഐ-കെ.എസ്.യു ഏറ്റുമുട്ടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സെനറ്റ്, യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാളയത്ത് സംഘര്‍ഷം. തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ ക്യാമ്പസിനകത്തും പുറത്തും കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി.

സ്റ്റുഡന്‍സ് കൗണ്‍സിലിലെ വോട്ട് എണ്ണുന്നതിനിടെയാണ് കല്ലേറ് ഉണ്ടായത്. പുറത്ത് നില്‍ക്കുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് എസ്.എഫ്.ഐ. ആരോപിക്കുന്നത്.

എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആണ് പുറത്തേക്ക് കല്ലെറിഞ്ഞതെന്നും പൊലീസുകാര്‍ അവര്‍ക്ക് വേണ്ടി കെ.എസ്.യുക്കാരെ തല്ലിച്ചതയ്ക്കുകയാണെന്നും കെ.എസ്.യുവും ആരോപിക്കുന്നുണ്ട്.

തെരഞ്ഞടുപ്പ് ഫലം വന്നപ്പോള്‍ സര്‍വകലാശാല യൂണിയന്‍ എസ്.എഫ്.ഐ നിലനിര്‍ത്തി. എന്നാല്‍ പ്രധാന ജനറല്‍ സീറ്റായ വൈസ് ചെയര്‍മാന്‍ സീറ്റില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി വിജയിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.എസ്.യു ഒരു ജനറല്‍ സീറ്റ് നേടുന്നത്.

Content Highlight: Kerala University elections; SFI-KSU clash in Palayam

We use cookies to give you the best possible experience. Learn more