| Friday, 16th May 2025, 5:48 pm

പഹൽഗാം ആക്രമണം ചർച്ച ചെയ്യുന്നതിൽ കേരളത്തിലെ സർവകലാശാലകളിൽ നിരോധനം

ജിൻസി വി ഡേവിഡ്

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുന്ന രണ്ട് സെമിനാറുകൾക്ക് കേരളത്തിൽ അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര ചർച്ചകൾ നടക്കേണ്ട കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലാണ് ഈ വിലക്ക് വീണിരിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

കേരള സർവകലാശാലയിലെ തമിഴ് വകുപ്പ് സംഘടിപ്പിക്കുന്നതും മെയ് ഒമ്പതിന് നിശ്ചയിച്ചിരുന്നതുമായ സെമിനാറിൽ പഹൽഗാം ഭീകരാക്രമണം, അതിന്റെ സുരക്ഷാ വീഴ്ചകൾ, ആക്രമണവും വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധം എന്നിവ ചർച്ച ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

Content Highlight: Kerala universities banned from discussing Pahalgam attack

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം