| Sunday, 10th August 2025, 8:52 pm

രാജ്യത്തെ ഏഴാമത്തെ സുരക്ഷിത നഗരം കേരളത്തില്‍; ആഗോള തലത്തില്‍ ഇന്ത്യ 67-ാം സ്ഥാനത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഏഴാം സ്ഥാനം നേടി തിരുവനന്തപുരം. 2025ലെ നംബിയോ സുരക്ഷാ സൂചിക പ്രകാരമാണ് തിരുവനന്തപുരം പട്ടികയില്‍ ഇടംപിടിച്ചത്.

ആളുകള്‍ക്ക് ഒരു രാജ്യത്ത് എത്രമാത്രം സുരക്ഷിതത്തം തോന്നുന്നുവെന്നും കുറ്റകൃത്യങ്ങളുടെ വ്യാപ്തി എത്രയാണെന്നും അടയാളപ്പെടുത്തുന്നതാണ് നംബിയോ സുരക്ഷാ സൂചിക.

സുരക്ഷയെ കുറിച്ചുള്ള ജനങ്ങളുടെ ധാരണകളെയും പകല്‍/രാത്രി സമയങ്ങളിലെ അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ റാങ്ക് ചെയ്യുന്നത്. കവര്‍ച്ച, ശാരീരികമായ ആക്രമണങ്ങള്‍, പൊതു സ്ഥലങ്ങളിലെ പീഡനം എന്നിവയാണ് സുരക്ഷാ സൂചികകളായി വിലയിരുത്തപ്പെടുക.

നിറം, വംശം, ലിംഗഭേദം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, കൊലപാതകം പോലുള്ളവ കുറ്റകൃത്യങ്ങള്‍ പരിശോധിക്കാനായും വിലയിരുത്തുന്നു.

നംബിയോയുടെ സുരക്ഷാ സൂചിക പ്രകാരം 74.2 സ്‌കോറുമായി കര്‍ണാടകയിലെ മെംഗളൂരുവാണ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍. നഗരത്തിലെ കണ്‍ട്രോള്‍ റൂം സംവിധാനങ്ങളും അനുസരണയുള്ള ജനങ്ങളുമാണ് ഈ നേട്ടത്തിന് കാരണമായതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെ എണ്ണ കൂടുതലും കൃത്യസമയത്തുള്ള പ്രതികരണങ്ങളും കുറ്റകൃത്യം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വഡോദര, അഹമ്മദാബാദ്, സൂറത്ത്, ജയ്പൂര്‍, നവി മുംബൈ എന്നിവയാണ് സുരക്ഷാ സൂചികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ മറ്റ് നഗരങ്ങള്‍. എന്നാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടത് 67-ാം സ്ഥാനത്താണ്. 55.8 സ്‌കോറാണ് ഇന്ത്യ നേടിയത്.

അതേസമയം ആഗോള തലത്തില്‍ സുരക്ഷാ സൂചികയില്‍ 61.1 സ്‌കോറും കുറ്റകൃത്യ സൂചികയില്‍ 38.9 സ്‌കോറുമായി തിരുവനന്തപുരം 149-ാം സ്ഥാനത്താണ്. അബുദാബിയാണ് ആഗോള തലത്തില്‍ ഏറ്റവും സുരക്ഷിതത്തമുള്ള നഗരമായി റാങ്ക് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് അബുദാബി ഈ സ്ഥാനം നിലനിര്‍ത്തുന്നത്.

Content Highlight: TVM is the 7th safest city in the country; India ranks 67th globally

We use cookies to give you the best possible experience. Learn more